പണമിടപാട് തർക്കം : യുവാവിന് വെട്ടേറ്റു
എരുമേലി : പണമിടപാടു സംബന്ധിച്ച തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിന് വെട്ടേറ്റു. കൈക്കു പരിക്കേറ്റ ഏയ്ഞ്ചൽ വാലി സ്വാദേശി റോബിൻ വർഗീസിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് മാത്തുകുട്ടി എന്നുവിളിക്കുന്ന സജിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിയോടെ ഏയ്ഞ്ചൽവാലി ഗ്യാസ് ഏജൻസിക്കു സമീപമാണ് സംഭവം.
ഏയ്ഞ്ചൽ വാലിയിൽ ചൊവ്വാഴ്ച്ച വൈകിട്ട് ആറുമണിയോടെ ഏയ്ഞ്ചൽവാലിയിലെ പമ്പാ ജ്യോതി ഗ്യാസ്സ് ഏജൻസി ജോലിക്കാരനും ഗ്യാസ്സ് ഏജൻസിക്കടത്തുതാമസക്കാരനുമായ പാറയ്ക്കൽ റോബിനെ കടയിലേക്ക് സാധനം വാങ്ങാൻ വീട്ടിൽ നിന്നും മുറ്റത്തേയ്ക്ക് ഇറങ്ങും വഴി ഏയ്ഞ്ചൽവാലി സ്വദ്ദേശിയായ സജി എന്ന് വിളിപേരുള്ള പുത്തൻ പറമ്പിൽ മാത്തുക്കുട്ടി എന്നയാൾ പിക്ക് അപ്പ് വാനിൽ വെട്ടുകത്തിയുമായ് എത്തി ചാടിയിറങ്ങി വെട്ടിപരിക്കേൽപ്പിക്കുകയാണുണ്ടായത്.
ഇടത്തുകൈയ്യിക്ക്ഗുരുതരമായി വെട്ടേറ്റ റോബിനെ വീട്ടുകാരും,അയൽവാസികളും ചേർന്ന് ഉടൻ തന്നെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് വിദദ്ധ ചിക്‌ത്സക്കായി കോട്ടയംമെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.റോബിന്റെ ഇടത്തുകൈയ്യുടെ മുട്ടിന്റെ ഭാഗത്താണ് വെട്ടേറ്റത്.
നാലുവർഷങ്ങൾക്ക് മുൻപ് സോഡാ നിർമ്മാണവുമായി ബന്ധപ്പെട്ട് അഞ്ചുലക്ഷം രൂപയുടെ ബാദ്ധ്യതയുമായുള്ള പിണക്കം റോബിനുമായി നിലനിൽക്കെ സംഭവദിവസം പകൽ ഗ്യാസ് സിലിണ്ടർ എടുക്കാൻ സജിയുടെ മകൻ ഗ്യാസ് ഏജൻസിയിലെത്തുകയും കണക്കുകൾ പ്രകാരം’ ഗ്യാസ് എടുക്കാൻ പതിനഞ്ചു ദിവസങ്ങൾ ബാക്കി നിൽക്കെ തരാൻ സാധിക്കില്ല എന്ന് റോബിൻ പറഞ്ഞതാണ് ഇങ്ങനെ ഒരു അക്രമണത്തിലേക്ക് വഴിതെളിച്ചത്. സംഭവത്തിനു ശേഷം പ്രതി കടന്നുകളഞ്ഞു. പ്രതിക്കായ് എരുമേലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.