കരുതൽ 2024 കൂട്ടനടത്തം 

കാഞ്ഞിരപ്പള്ളി : വെള്ളാവൂർ  ഗ്രാമപഞ്ചായത്തും, സ്വരുമ ചാരിറ്റബിൾ സൊസൈറ്റി കാഞ്ഞിരപ്പള്ളിയും വെള്ളാവൂർ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടപ്പിലാക്കുന്ന കരുതൽ 2024 എന്ന പദ്ധതിയുടെ ഭാഗമായി  25 ന് വൈകുന്നേരം 4.30ന് കൂട്ടനടത്തം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അനാരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി ഉണ്ടാകുന്ന രോഗങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നുള്ളതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. വ്യായാമരഹിതമായ ജീവിതശൈലിയാണ് ഇങ്ങനെയുള്ള രോഗങ്ങൾക്ക് മുഖ്യ കാരണമാകുന്നത് ഇതിനുവേണ്ടിയുള്ള ഒരു തുടക്കം മാത്രമാണ് ” മാറ്റങ്ങൾ നമ്മളിൽ നിന്ന് തുടങ്ങട്ടെ ” എന്ന ആശയത്തിൽ ഊന്നിയുള്ള ഈ കൂട്ട നടത്തം. കാഞ്ഞിരപ്പള്ളിയിലെ പ്രശസ്ത ഡയബറ്റോളജിസ്റ്റ്  ഡോക്ടർ ടി എം ഗോപിനാഥ പിള്ളയുടെ നിർദ്ദേശാനുസരണം ആണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതിയുടെ പ്രവർത്തനത്തിന്റെ ഭാഗമായി സർവ്വേ, ആരോഗ്യ പരിശോധനകൾ, ബോധവൽക്കരണ ക്ലാസുകൾ,വ്യായാമ- യോഗ ക്ലബ്ബുകൾ എന്നിവയും സംഘടിപ്പിക്കുന്നു. നാല് ഘട്ടങ്ങളിലായി എട്ടുമാസത്തോളം ദൈർഘ്യമുള്ള ഈ ക്യാമ്പയിൻ സംസ്ഥാനത്തിന് തന്നെ ഒരു ഉത്തമ മാതൃക ആയിരിക്കും.2025 മാർച്ച് മാസത്തോടുകൂടി വെള്ളാവൂരിനെ പൂർണ്ണ തോതിലുള്ള ആരോഗ്യ പഞ്ചായത്ത് ആക്കി മാറ്റുക എന്നുള്ളതാണ് ഈ പദ്ധതിയിൽ കൂടി വിഭാവനം  ചെയ്യുന്നത്.


      വെള്ളാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നും മണിമല ജംഗ്ഷനിലേക്കാണ് കൂട്ട നടത്തം ആസൂത്രണം ചെയ്തിരിക്കുന്നത്. വെള്ളാവൂർ പഞ്ചായത്തിലെ പൂർണ്ണ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഈ പരിപാടി  ഫ്ലാഗ് ഓഫ്‌ ചെയ്യാൻ എത്തുന്നത് മിസിസ്സ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണറപ്പ് ആഷ്മി ബിനുവാണ്. പത്തനംതിട്ട എം.പി ആന്റോ ആന്റണി, കേരള ചീഫ് വിപ്പ് എൻ ജയരാജ് എം.എൽ. /എ വെള്ളാവൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീജിത്ത്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ , കുടുംബശ്രീ അംഗങ്ങൾ , മറ്റു സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുക്കും
         വാർത്താ സമ്മേളനത്തിൽ  വെള്ളാവൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിനിമോൾ ടി കെ, എട്ടാം വാർഡ് മെമ്പർ ബിനോദ് ജി പിള്ള, കുടുംബാരോഗ്യ കേന്ദ്രം ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ അരുൺ കൃഷ്ണാ ബി,സ്വരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് റിയാസ്, സെക്രട്ടറി ജോൺ മാത്യു മുണ്ടാമ്പിള്ളി, സൊസൈറ്റി സഹ സ്ഥാപകൻ സക്കറിയ ഞാവള്ളിൽ, പദ്ധതിയുടെ കോഡിനേറ്റർമാരായ മനോജ്‌ മോഹൻ , മാർട്ടിന കെ ബേബി,സ്വരുമ അംഗം റിജോ ചീരാൻ കുഴി, മൈക്രോലാബ് ലബോറട്ടറീസ് പ്രതിനിധികൾ എന്നിവർ   പങ്കെടുത്തു.

error: Content is protected !!