KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ബൈപ്പാസ് ഉദ്ഘാടനം 22 ന്

കാഞ്ഞിരപ്പള്ളി : ദശാബ്ദങ്ങളായി കാഞ്ഞിരപ്പള്ളിയുടെ സ്വപ്നമായിരുന്ന കാഞ്ഞിരപ്പള്ളി ബൈപ്പാസ് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം 22 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിർവഹിക്കും യോഗത്തിൽ കാഞ്ഞിരപ്പള്ളി എം.എൽ.എ ഡോ. എൻ ജയരാജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും.

ആർ.ബി.ഡി.സി. ‘കെ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, കിഫ്ബി സി. ഇ ഒ -കെ. എം എബ്രഹാം, ആർ.ബി.ഡി.സി കെ ജനറൽ മാനേജർ സിന്ധു റ്റി . എസ്, ജില്ലാ കളക്ടർ വി. വിഘ്നേശ്വരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിതാ രതീഷ്, പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ, ജില്ലാ പഞ്ചായത്തംഗം ജെസ്സി ഷാജൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി മടുക്കക്കുഴി, ഷക്കീല നാസർ, പി. എ .ഷെമീർ തുടങ്ങിയവർ പ്രസംഗിക്കും.

error: Content is protected !!