പൂഞ്ഞാർ മണ്ഡലത്തിൽ ദുരിതാശ്വാസ നിധിയിൽ റോഡുകൾക്ക് 37ലക്ഷം.
എരുമേലി : പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സംസ്ഥാന റവന്യൂ വകുപ്പ് മുഖേന വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നും അഞ്ച് ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 37 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ എം.എസ്.എം.ആർ-സെന്റ് തോമസ് ചർച്ച് റോഡ് 5 ലക്ഷം രൂപ,
13,14 വാർഡുകളിലെ വാർഡുകളിലെ എരത്വാപ്പുഴ- കീരിത്തോട് റോഡ്
10 ലക്ഷം രൂപ
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ മങ്കുഴിക്കുന്ന് അമ്പലം-പയ്യാനിത്തോട്ടം റോഡ്
10 ലക്ഷം രൂപ
തീക്കോയി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ
കാരികാട് -അട്ടിക്കുളം റിവർ വ്യൂ റോഡ്
10 ലക്ഷം രൂപ,
പന്ത്രണ്ടാം വാർഡിലെ
തീക്കോയി -മ്ലാക്കുഴി റോഡ്
2 ലക്ഷം രൂപ എന്നീ പ്രകാരമാണ് തുകകൾ അനുവദിച്ചിട്ടുള്ളത്.
നടപടിക്രമങ്ങൾ പരമാവധി വേഗത്തിൽ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ നടപ്പിലാക്കുമെന്നും എംഎൽഎ അറിയിച്ചു.