മരണത്തിലെ ദുരൂഹത നീക്കണം; ഉത്തരവാദികൾക്ക് എതിരെ നടപടി വേണം, ഷെഫീഖിന്റെ കുടുംബത്തിന് അടിയന്തര സഹായധനം നൽകണം : കോൺഗ്രസ്
കാഞ്ഞിരപ്പള്ളി : റിമാൻഡിൽ ഇരിക്കവേ മരണപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശി ടി.എച്ച്. ഷെഫീഖിന്റെ മരണത്തിലെ ദുരൂഹത തീർക്കണമെന്നും ഉത്തരവാദികൾക്കെതിരെ കർശനമായ നടപടി എടുക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു .
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തമെന്നും ഇതിനാൽ മരിച്ചയാളുടെ കുടുംബത്തിന് അടിയന്തര സഹായധനം നൽകണമെന്നും മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ആവശ്യപ്പെട്ടു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സിബി ചേനപ്പാടി, മഹിളാ കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് ആശ ജോയി എന്നിവർക്കൊപ്പം ലതിക സുഭാഷ് ഷെഫീഖിന്റെ ഭവനത്തിലെത്തി കുടുബാംഗങ്ങളെ ആശ്വസിപ്പിച്ചു