ദേശീയപാതയിലെ കുഴി : ഇരുചക്ര വാഹന യാത്രക്കാർക്ക് കെണി
മുണ്ടക്കയം ∙ ദേശീയപാതയിൽ ടൈലുകൾ ഇളകി രൂപപ്പെട്ട കുഴി ഇരു ചക്ര വാഹന യാത്രക്കാർക്ക് മരണക്കെണിയാകുന്നു. ബസ് സ്റ്റാൻഡിനു മുൻ ഭാഗത്താണു കുഴി രൂപപ്പെട്ടിരിക്കുന്നത്. റോഡിൽ വളവായ ഇൗ സ്ഥലത്ത് അടുത്ത് എത്തിയാൽ പോലും കുഴി കാണാൻ കഴിയാത്ത നിലയിലാണ്. ഇതിനോടകം നിരവധി ഇരു ചക്ര വാഹന യാത്രക്കാർ ഇവിടെ വീണ് അപകടം ഉണ്ടായി.
മഴക്കാലത്ത് വെള്ളം ഒഴുകി റോഡ് വേഗത്തിൽ തകരുന്നതിനാലാണു ടൗണിലെ പ്രധാന ഭാഗങ്ങളിൽ ടൈലുകൾ പാകിയത്. ടൈലുകളിൽ ഒരെണ്ണം ഇളകിയാൽ മറ്റുള്ളവയും ഇളകി കുഴി രൂപപ്പെടുന്നത് പതിവാണ്.
കുഴിയിൽ ചാടിയ ബൈക്ക് നിയന്ത്രണം വിട്ട് തൊട്ടു മുൻപിൽ പോയ വാഹനത്തെ ഇടിച്ചും അപകടം ഉണ്ടായി. ഇളകിയ ടൈലുകൾ മാറ്റി കുഴി മൂടാൻ നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.