കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ മുൻ അസി. ഡയറക്ടർ ഫാ. ജോർജ് നായിപുരയിടം സി.എം.ഐ നിര്യാതനായി
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ മുൻ അസി. ഡയറക്ടറും, മേരീക്വീൻസ് കാർമ്മൽ ഹൗസ് അംഗവുമായ ഫാ. ജോർജ് നായിപുരയിടം സി.എം.ഐ നിര്യാതനായി. സംസ്‌കാര ശ്രുശ്രുഷകൾ (07.04.2024 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു 02.30 ന് പാലാ മുത്തോലിയിയുള്ള സെന്റ് ജോൺസ് മൊണാസ്ട്രീ ചാപ്പലിൽ. ഭൗതിക ശരീരം ഞായറാഴ്ച്ച രാവിലെ 09.15 മുതൽ മുത്തോലിയിലുള്ള ചാപ്പലിൽ പൊതുദർശനത്തിന് വെയ്ക്കുന്നതാണ്.
1996 മുതൽ 2012 വരെയുള്ള നീണ്ട 16 വർഷക്കാലം മേരീക്വീൻസ് ആശുപത്രിയുടെ അസി. ഡയറക്ടർ ആയി ചുമതല വഹിച്ചിരുന്ന ഫാ. ജോർജ് നായിപുരയിടം സി.എം.ഐ മേരീക്വീൻസിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. തുടർന്നു തന്റെ വിശ്രമജീവിത കാലഘട്ടത്തിൽ മേരീക്വീൻസ് കാർമ്മൽ ഹൗസ് അംഗമായി തുടർന്ന അദ്ദേഹം മരണം വരെ ആശുപത്രിയുടെ പ്രവർത്തനങ്ങളിൽ നിശബ്ദമായി മേൽനോട്ടം വഹിക്കുന്നതിനും തുടർന്ന് വന്ന പിൻഗാമികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനും ശ്രദ്ധിച്ചിരുന്നു.
1964 ൽ വൈദികനായ അദ്ദേഹം മാന്നാനം ട്രെയിനിംഗ് കോളേജ് ബർസാർ, മുത്തോലിയിലും, ഇടമറ്റത്തും ഡയറക്ടർ, റെക്ടർ തുടങ്ങിയ പദവികളിലും, സേവനം അനുഷ്ഠിച്ചു. പുളിയാന്മല, പാലമ്പ്ര എന്നിവിടങ്ങളിലും സേവനം ചെയ്‌ത അദ്ദേഹം പൂഞ്ഞാറിൽ പ്രിയോർ ആയും സേവനം ചെയ്തു. 1969 മുതൽ 1983 വരെയുള്ള 14 വർഷം ദീപിക ദിനപത്രത്തിലെ അക്കൗണ്ട്സ് വിഭാഗത്തിലും സേവനം ചെയ്‌തു.
1959 ൽ ആദ്യവ്രതം സ്വീകരിച്ച ജോർജച്ചൻ പാലാ രൂപതയിലെ മേവിട ഇടവക അംഗമാണ്