KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സത്യവാങ്ങ്മൂലം : ആന്റോ ആന്റണിയ്ക്ക് 26 ലക്ഷം രൂപ ആസ്തി, 55 ലക്ഷം ബാധ്യത

പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥഥാനാർഥി ആആന്റോ ആന്റണിയ്ക്ക് വിവിധ ബാങ്കുകളിലെ നിക്ഷേപവും വാഹനങ്ങളും അടക്കം 26,08,211 രൂപയുടെ ആസ്‌തിയാണുള്ളത്. ഭാര്യയ്ക്ക് 7,70,330 രൂപയുടെയും, മക്കൾക്ക് യഥാക്രമം 81,194 രൂപയുടെയും 21,274 രൂപയു ടെയും ആസ്‌തിയുണ്ട്. സ്‌ഥാനാർഥിക്ക് 14,20,135 രൂപയുടെയും ഭാര്യ യ്ക്ക് 75,70,738 രൂപയുടെയും വസ്‌തുവകകൾ ഉണ്ട്. ആന്റോ ആന്റണിയുടെ കൈവശം 50,000 രൂപയും മക്കളുടെ കയ്യില്‍ 10,000 രൂപ വീതവുമാണ് പണമായിട്ടുള്ളത്

ആന്റോയ്ക്ക് 54,78,658 രൂപയുടെയും ഭാര്യയ്ക്ക് 64,49,032 രൂപയുടെയും ബാധ്യതയുണ്ട്. മക്കൾക്ക് യഥാക്രമം 27,63,891 രൂപയുടെയും 9,81,483 രൂപയുടെയും ബാധ്യതയുണ്ട്. 2016, 2019 മോഡലുകളിലുള്ള രണ്ട് ഇന്നോവ വാഹനങ്ങളും ആന്റോ ആന്റണി ഉപയോഗിക്കുന്നുണ്ട്

നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് സ്ഥാനാര്‍ത്ഥിയുടെ സ്വത്ത് വിവരം നൽകിയിരിക്കുന്നത്.

error: Content is protected !!