KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സത്യവാങ്ങ്മൂലം : അനിൽ ആന്റണിയ്ക്ക് ഒരു കോടിയുടെ ആസ്തി, വസ്തുവകകളും ബാധ്യതകളുമില്ല.

പത്തനംതിട്ടയിലെ എൻ.ഡി.എ സ്‌ഥാനാർഥി അനിൽ ആന്റണിക്ക് വിദേശ ബാങ്കുകളിലടക്കം ഒരു കോടി പതിനാല് ലക്ഷത്തി അഞ്ഞൂറ്റി എഴുപത്തിയേഴ് രൂപയുടെ നിക്ഷേപമാണുള്ളത്. 50,000 രൂപയാണ് അനില്‍ ആന്റണിയുടെ കൈവശമുള്ളത്. യുഎസ്എ യിലെ ധനകാര്യ സ്ഥാപനങ്ങളില്‍ 5.38 ലക്ഷം രൂപയുടെ നിക്ഷേപം അനില്‍ ആന്റണിക്കുണ്ട്. ന്യൂഡല്‍ഹി തിരുവനന്തപുരം എന്നിവിടങ്ങളിലെ വിവിധ ബാങ്ക് ശാഖകളിലെ നിക്ഷേപങ്ങളുടെ വിവരങ്ങളും സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തമായി വീടോ വസ്‌തുവകകളോ ഇല്ല. ബാധ്യതയുമില്ല.

യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ മാനേജ്‌മെന്റ് സയന്‍സ് & എഞ്ചിനീയറിങ്ങ് ആണ് 38 കാരനായ അനില്‍ ആന്റണിയുടെ വിദ്യാഭ്യാസ യോഗ്യത.

error: Content is protected !!