കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാൻസിസ് ജോർജ്ജിന്റെ അപരൻ കൂവപ്പള്ളി സ്വദേശി ഫ്രാൻസിസ് ജോർജ്ജ് കളപുരക്കലിന്റെ പത്രിക തള്ളി

യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ഫ്രാൻസിസ് ജോർജ് മത്സരിക്കുന്ന കോട്ടയം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുവാൻ പത്രിക നൽകിയ പാറത്തോട് സിപിഐഎം ലോക്കൽ കമ്മറ്റി അംഗം കൂവപ്പള്ളി സ്വദേശി ഫ്രാൻസിസ് ജോർജ് കളപ്പുരക്കലിന്റെ പത്രിക വരണാധികാരി തള്ളി . പത്രികയിൽ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമായി ഇട്ടതാണ് എന്നായി രുന്നു യുഡിഎഫിന്റെ പരാതി. പത്രിക പൂർണമായും പൂരിപ്പിച്ചിട്ടില്ലെന്നും പരാതിയി ലുണ്ടായിരുന്നു. തുടര്‍ന്ന് പത്രികയിൽ ഒപ്പിട്ടവരെ നേരിട്ട് ഹാജരാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകുകയായിരുന്നു.എന്നാൽ ഒപ്പുകൾ ശരിയാണെന്നു തെളിയിക്കുവാൻ സാധിക്കാതെയിരുന്നതിനാൽ ഫ്രാൻസിസ് ജോർജ്ജ് കളപുരക്കലിന്റെ പത്രിക വരണാധികാരി തള്ളുകയായിരുന്നു. DCC ജനറൽ സെക്രട്ടറി, കാഞ്ഞിരപ്പള്ളി സ്വദേശി അഡ്വ: സിബി ചേനപ്പാടിയാണ് UDF സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിനുവേണ്ടി ഹാജരായത്.

കേരളാ കോൺഗ്രസ് മാണി വിഭാഗം തൃശൂർ ജില്ലാ കമ്മിറ്റിയംഗം ഫ്രാൻസിസ് ഇ ജോർജ്ജ് സമർപ്പിച്ച പത്രികയും വരണാധികാരി തള്ളി . കോട്ടയം ലോക്സഭാ മണ്ഡലത്തിൽ പത്രിക നൽകിയ. രണ്ട് ‘ഫ്രാൻസിസ് ജോര്‍ജ്ജു’മാരുടെ പിന്നിലും എൽഡിഎഫാണെന്ന് യു ഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാൻസിസ് ജോര്‍ജ് ആരോപിച്ചു. ഫ്രാൻസിസ് ജോര്‍ജ്ജിന്റെ വോട്ടുകൾ ചോര്‍ത്താൻ ലക്ഷ്യമിട്ടാണ് രണ്ട് അപരന്മാരും പത്രിക നൽകിയതെന്ന് യുഡിഎഫ് ആരോപിച്ചു .

അപരന്മാരെ നിർത്തിയത് എൽഡിഎഫ് അല്ലെങ്കിൽ ഇരുവരെയും പാർട്ടികളിൽ നിന്ന് പുറത്താക്കണമെന്ന് കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാൻസിസ് ജോർജ്ജ് ആവശ്യപ്പെട്ടു .

error: Content is protected !!