പത്തനംതിട്ട പാർലമെൻറ് മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ 66.11 ശതമാനം പോളിംഗ് രേഖപ്പെടുത്തി; പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 63.48 ശതമാനം പോളിംഗ്
കാഞ്ഞിരപ്പള്ളി : പത്തനംതിട്ട പാർലമെൻറ് മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ 181- ബൂത്തുകളിലായി ആകെ 66.11 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെ 1,87,898 വോട്ടർമാർ ഉള്ളത് 1,24,236 വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ പുരുഷൻമാർ 68.95 ശതമാനവും, സ്ത്രീകൾ 63. 4 5 ശതമാനവും പേർ വോട്ട് രേഖപ്പെടുത്തി. പുരുഷന്മാർ ആകെ 90990 പേർ ഉള്ളതിൽ 62739 പേരാണ് വോട്ട് ചെയ്തത്. സ്ത്രീകൾ ആകെ 96907 പേർ ഉള്ളതിൽ 6 1 4 9 7 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മണ്ഡലത്തിൽ ട്രാൻസ്ജെൻഡർ ആയി ഒരാൾ മാത്രമേ നിലവിലുള്ളു എങ്കിലും അയാൾ ചെയ്തില്ല.
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 179- ബൂത്തുകളിൽ ആകെ 63.4 8 ശതമാനം ആണ് വോട്ടിങ് നില. ആകെ 1 9 0 6 7 8 വോട്ടർമാർ ഉള്ളത് 63251 പുരുഷ വോട്ടർമാരും 577983 വോട്ടർമാരുമാണ് വോട്ട് രേഖപ്പെടുത്തിയത്. പുരുഷന്മാരിൽ 66.94 ശതമാനവും സ്ത്രീകളിൽ 60.0 8% വും ആണ് വോട്ട് ചെയ്തത്.