പോളിംഗ് സാമഗ്രികളുടെ വിതരണം നടന്നു

കാഞ്ഞിരപ്പള്ളി: പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജകമണ്ഡലങ്ങളിലെ വിവിധ പോളിംഗ് ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ടു മുതൽ കാഞ്ഞിരപ്പള്ളിയിൽ നടന്നു . കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ 181 ബൂത്തുകളിലേക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് സ്‌കൂളിൽനിന്നും പൂഞ്ഞാറിലെ 179 ബൂത്തുകളിലേക്ക് പൊടിമറ്റം സെന്റ് ഡൊമിനിക്സ് കോളജിൽനിന്നും സാമഗ്രികൾ വിതരണം ചെയ്തു . പോളിംഗ് ഉദ്യോഗസ്ഥർക്ക് ബൂത്തുകളിൽ എത്തുന്നതിനായി വാഹനങ്ങൾ ക്രമീകരിച്ചിരുന്നു.

വോട്ടെടുപ്പിനുശേഷം പത്തനംതിട്ട മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങൾ ചെന്നീർക്കര കേന്ദ്രീയവിദ്യാലയത്തിൽ തയാറാക്കിയ സ്ട്രോംഗ്റൂമുകളിലാണ് സൂക്ഷിക്കുന്നത്.

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ ആകെ 181 ബൂത്തുകളാണുള്ളത്. 90,990 പുരുഷ വോട്ടർമാരും 96907 സ്ത്രീ വോട്ടർമാരും ഒരു ട്രാൻസ്ജെൻഡർ വോട്ടറും ഉൾപ്പെടെ 1,87,898 വോട്ടർമാരണുള്ളത്. തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതിനായി 724 ഉദ്യോഗസ്ഥരാണുള്ളത്. 10 ശതമാനം റിസർവ്ഉദ്യോഗസ്ഥരയും കരുതി യിട്ടുണ്ട്.

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 171 ബൂത്തുകളിലായി 94,480 പുരുഷ വോട്ടർമാരും 96,198 സ്ത്രീ വോട്ടർമാരും ഉൾപ്പെടെ 1,90,678 വോട്ടർമാരാണുള്ളത്. 716 ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് നിയന്ത്രണത്തിനായുള്ളത്.

error: Content is protected !!