KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പുനർ നിർമിച്ച ഹിദായ ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു

കൂട്ടിക്കൽ : സംഘർഷങ്ങൾ സൃഷ്ടിക്കുന്നത് മതങ്ങളല്ലന്നും മനുഷ്യന്റെ രാഷ്ട്രീയ ദുരാഗ്രഹമാണ് ഇതിന് കാരണമെന്നും കാഞ്ഞിരപ്പളളി ടൗൺ ജുമാ മസ്ജിദ് ഇമാം സൈനുലാബിദീൻ മൗലവി . കൊക്കയാർ പഞ്ചായത്തിലെ വെംബ്ലിയിൽ പുനർ നിർമിച്ച ഹിദായ ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം..

അധികാരം നിലനിർത്താനും പുതുതായി അധികാരങ്ങൾ വെട്ടിപ്പിടിക്കുവാനുമുള്ള വ്യഗ്രതയാണ് മതങ്ങളിലൂടെ ചിലർ സംഘർഷമുണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ജമാഅത്ത് പ്രസിഡന്റ് ഹാജി . കെ.എം ജലീലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കൂട്ടിക്കൽ മുഹിയുദ്ധീൻ ജുമുഅ മസ്ജിദ് ചീഫ് ഇമാം പി.കെ. സുബൈർ മൗലവി അനുഗ്രഹ പ്രഭാഷണവും മുൻ പ്രസിഡന്റ് ഹാജി അയ്യൂബ് ഖാൻ കാസിം മുഖ്യ പ്രഭാഷണവും നിർവഹിച്ചു.
റവ. ഫാ. ദീപു പുത്തൻപുരയ്ക്കൽ, സാബു പി ദേവ് സ്വാമി , കെ. എൻ. രാജു, ഹാഫിള് മുഹമ്മദ് ഗസ്സാലി അൽ ഫാളിലി, ഷാൻ പി.ഖാദർ, ഉബൈദുല്ല അസ്ഹരി , ഷിഹാബുദീൻ നജ്മി, അബ്ദുൽ കലാം ആരിഫ്, ജിയാഷ് കരിം, സി.എ.ഷിയാദ് ,നൗഷാദ് വെംബ്ലി, കെ. ഇസ്മായിൽ, നവാസ് പുളിക്കൽ, പി.എച്ച്. നാസർ, അബ്ദുൽ ലത്തീഫ്, ഡോ: മുഹമ്മദ് ഹനീഫ, പി.വൈ.നിസ്സാം, ഷാഹുൽ ഹമീദ്, പി.എ നൗഷാദ്, മുഹമ്മദ് ഹലിം, ഒ.കെ. അബ്ദുൽ സലാം,
എന്നിവർ സംസാരിച്ചു. ഷബീർ സഖാഫി,അനസ് മുഹമ്മദ്, പി.എ. അസീസ്, ഷെമീർ പി മുഹമ്മദ് , പി.എം. ഇബ്രാഹിം, കെ.കെ. നൗഷാദ്, പി.കെ. ഷാജി , അർഷിദ് പി. നൗഷാദ്, ഒ.എം. നിസാം,പി കെ. സുലൈമാൻ ഫസൽ എം. അലി, അബ്ദുൽ സമദ്,പി.കെ. സുൽഫീക്കർ, തൻസീർ സുലൈമാൻ, അമീർ പി നാസർ, ആബിദ് നാസർ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!