KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കന്നി വോട്ട് ചെയ്യാൻ അപ്പനും മകനും ദുബായിൽ നിന്നുമെത്തി

കാഞ്ഞിരപ്പള്ളി : പത്തനംതിട്ട പാർലമെന്റ് തെരഞ്ഞെടുപ്പിൽ കന്നി വോട്ട് ചെയ്യാൻ ദുബായിൽ നിന്ന് പിതാവും മകനും ഒരുമിച്ച് എത്തി. പാറത്തോട് പഞ്ചായത്ത് ചോറ്റി 91 നമ്പർ ബൂത്തിലാണ് പിതാവും മകനും കന്നി വോട്ട് ചെയ്യാനായി ഒരുമിച്ച് എത്തിയത്. ചോറ്റി ശാന്തിനഗറിൽ പാട്ടത്തിൽ റോയ്അഗസ്റ്റിൻ (57) ഉം, ഇളയ മകൻ എഡ്വവിൻ റോയ് – (18) മാണ് കന്നി വോട്ടിനായി എത്തിയത്.

1994 മുതൽ 30 വർഷക്കാലമായി ദുബായിൽ ജോലിചെയ്യുന്ന റോയിക്ക് ആദ്യമായാണ് വോട്ട് ചെയ്യാൻ അവസരം കിട്ടിയത്. വോട്ടേഴ്സ് ലിസ്റ്റിൽ ഇളയ മകന്റെ പേര് ചേർത്തപ്പോൾ പിതാവ് റോയിയുടെയും പേര് ലിസ്റ്റിൽ ചേർക്കുകയായിരുന്നു.ഭാര്യ ഷീനയും, മേരി ക്യൂൻസ് ആശുപത്രിയിലെ നേഴ്സിങ് ട്യൂട്ടർ ആയ മൂത്തമകൾ കാതറൈനും ഒപ്പമാണ് കന്നി വോട്ടിനായി ഇരുവരും എത്തിയത്.

error: Content is protected !!