പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയവുമായി കാഞ്ഞിരപ്പള്ളി മേഖലയിലെ വിവിധ സ്കൂളുകൾ, നൂറു ശതമാനം വിജയവുമായി എ.കെ, ജെ.എം. സ്കൂൾ ഒന്നാമത് .

കാഞ്ഞിരപ്പള്ളി : പ്ലസ് ടു പരീക്ഷയിൽ 100 മേനി വിജയവുമായി എ.കെ, ജെ.എം. സ്കൂൾ കാഞ്ഞിരപ്പള്ളി മേഖലയിൽ ഒന്നാംസ്ഥാനത്തെത്തി. 90 പേർ പരീക്ഷ എഴുതിയതിൽ എല്ലാവരും വിജയിച്ചു . 24 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.

സെന്റ് ഡൊമിനിക്സ് എച്ച്. എസ്. എസിൽ 237 പേർ പരീക്ഷ എഴുതിയതിൽ 206 പേർ വിജയിച്ച് ആകെ 87 ശതമാനം വിജയം നേടി. 53 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.സയൻസ് ബാച്ചിൽ 96 ശതമാനം വിജയവും, ഹ്യൂമാനിറ്റീസ് ബാച്ചിൽ 80 ശതമാനം വിജയവും, കൊമേഴ്സ് ബാച്ചിൽ 76% വിജയവും കരസ്ഥമാക്കി.

കാളകെട്ടി എ. എം .എച്ച്. എസ്. എസിൽ 86 ശതമാനം വിജയം കരസ്ഥമാക്കി.26 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

മണിമല സെന്റ് ജോർജ് എച്ച് എസ്. എസിൽ പ്ലസ് ടു പരീക്ഷയിൽ 90 ശതമാനം വിജയം. സയൻസ് ബാച്ചിൽ 49 പേർ പരീക്ഷ എഴുതിയതിൽ 46 പേർ വിജയിച്ചു.കൊമേഴ്സ് ബാച്ചിൽ 48 പേർ പരീക്ഷ എഴുതിയതിൽ 41 പേർ വിജയിച്ചു.ഏഴ് വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.

എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഇത്തവണയും മികച്ച വിജയം. പരീക്ഷ എഴുതിയ 177 പേരിൽ 158 പേർ വിജയിച്ചു. ഇവരിൽ 27 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 89.2 ആണ് വിജയ ശതമാനം.

error: Content is protected !!