കുട്ടിക്കാനം പുല്ലുപാറയ്ക്ക് സമീപം കാർ 600 അടി താഴ്ചയിലേക്ക് മറിഞ്ഞു 2 സ്ത്രീകൾ മരിച്ചു
പീരുമേട് : കോട്ടയം–കുമളി റോഡിൽ കുട്ടിക്കാനം പുല്ലുപാറയ്ക്ക് സമീപം കടുവാപ്പാറയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ബാരിക്കേഡ് തകർത്ത് 600 അടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ 2 സ്ത്രീകൾ മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശികളായ ഭദ്ര (18) സന്ധ്യ (45) എന്നിവരാണ് മരിച്ചത്. നാലു പേർക്കു പരുക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം സംഭവിച്ചത്.
തിരുവനന്തപുരം നാവായിക്കുളം വെട്ടുചിറ വെള്ളായിൽ ആദിദേവ് ( 21 ) ഭാഗ്യ (12 ) ഷിബു (51) മഞ്ജു (43) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.