പൊൻകുന്നം ബസ്സ്റ്റാൻഡിൽ പത്തുലക്ഷം രൂപ ചിലവിൽ ആധുനിക രീതിയിലുള്ള ശൗചാലയം നിർമ്മിക്കുന്നു
പൊൻകുന്നം: വർഷങ്ങളായി പരിമിതമായ സൗകര്യത്തിൽ പ്രവർത്തിച്ചിരുന്ന ശൗചാലയം ചിറക്കടവ് പഞ്ചായത്ത് നവീകരിക്കുന്നു. അതിനാൽ 20 മുതൽ ഒരുമാസത്തേക്ക് ബസ്‌സ്റ്റാൻഡിനുള്ളിൽ കംഫർട്ട് സ്റ്റേഷൻ സൗകര്യമുണ്ടാവില്ല.
വിമാനത്താവളങ്ങളിലെ ശൗചാലയങ്ങളുടെ മാതൃകയിൽ ആധുനിക രീതിയിലുള്ള നിർമാണത്തിന് പത്തുലക്ഷം രൂപ വിനിയോഗിക്കുമെന്ന് പ്രസിഡന്റ് അഡ്വ. സി.ആർ.ശ്രീകുമാർ പറഞ്ഞു.
നിലവിലുള്ളത് പൊളിച്ചുനീക്കി പുതിയവ ഘടിപ്പിക്കും. ഉള്ളിൽ കൂടുതൽ സ്ഥലം ലഭിക്കത്തക്കവിധം എൻജിനീയറിങ് ക്രമീകരണത്തോടെയാണിത്. ടൈലുകൾ പൊളിച്ചുനീക്കി പൂർണമായും നവീകരണമാണ് നടത്തുന്നത്.
എല്ലാ പഞ്ചായത്തുകളിലും ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ പുതിയ ശൗചാലയങ്ങൾ നിർമിക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇതിലുൾപ്പെടുത്തിയാണ് ചിറക്കടവ് പഞ്ചായത്തിന്റെ പൊൻകുന്നം ബസ്‌സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ നവീകരണം.