പുഞ്ചവയൽ ഓർത്തഡോക്സ് പള്ളി കൂദാശ
മുണ്ടക്കയം: പുഞ്ചവയൽ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ പുതിയ ദേവാലയത്തിൻ്റെ കൂദാശയും ഇടവക പെരുന്നാളും 18, 19, 20 തീയതികളിൽ നടക്കും. മലങ്കര ഓർത്തഡോക്സ് സുറിയാനിസഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, മെത്രാപ്പൊലീത്ത ഡോ. ജോഷ്വാ മാർ നിക്കോദിമോസ് തുടങ്ങിയവർ പ്രധാന കാർമികത്വം വഹിക്കും.
17-ന് രാവിലെ പതിനൊന്നിന് കൊടിമരഘോഷയാത്ര അമരാവതി കയ്യാലപ്പറമ്പിൽ അലക്സാണ്ടർ കോശിയുടെ ഭവനത്തിൽനിന്ന് , 12-ന് പെരുന്നാൾ കൊടിയേറ്റ് വികാരി റവ.ഫാ.ജോജി മാത്യു. 12.15-ന് പാഴ്സനേജ് കൂദാശ. 18-ന് വൈകീട്ട് അഞ്ചിന് കാതോലിക്ക ബാവായ്ക്കും ഇടവക മെത്രപ്പൊലീത്തായ്ക്കും സ്വീകരണം. 6.45-ന് ദേവാലയകൂദാശയുടെ ഒന്നാംഘട്ട ശുശ്രൂഷകൾ. 19-ന് ആറിന് പ്രഭാതനമസ്കാരം, 6.30-ന് ദേവാലയ കൂദാശയുടെ രണ്ടാംഘട്ട ശുശ്രൂഷ, 10-ന് മൂന്നിന്മേൽ കുർബാന ഇടവക മെത്രാപ്പൊലീത്ത ഡോ. ജോഷ്വാ മാർ നിക്കോദിമോസിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും.