ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്ക് സുരക്ഷയൊരുക്കി പോലീസിന്റെ ‘ബെല്‍ ഓഫ് ഫെയ്‌ത്ത്’
പാലാ: ഒറ്റപ്പെട്ട് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് സുരക്ഷയൊരുക്കി പോലീസിന്റെ ബെല്‍ ഓഫ് ഫെയ്‌ത്ത് പദ്ധതി പാലായിലും നടപ്പിലാക്കുന്നു. സ്‌ത്രീകളും കുട്ടികളും രാത്രിയില്‍ തനിച്ചു കഴിയുകയാണെങ്കിലും ഈപദ്ധതിപ്രയോജനപ്പെടുത്താം.പോലീസ് ഉദ്യോഗസ്‌ഥര്‍ വീടുകളിലെത്തി അലാറം സ്‌ഥാപിക്കും.റിമോട്ട് കണ്‍ട്രോളും മോട്ടോറുമുള്ള ചെറിയ ഒരു ഉപകരണമാണിത്. ആവശ്യ സമയത്ത് റിമോട്ട് കണ്‍ട്രോള്‍ ബട്ടണില്‍ വിരലമര്‍ത്തിയാല്‍ വലിയ ഉച്ചത്തില്‍ അലാറം മുഴങ്ങും.
ഇത് 200 മീറ്റര്‍ അകലെ വരെ കേള്‍ക്കാനാവും. അലാറം അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെടുകയും അവര്‍ കാര്യം അന്വേഷിച്ചെത്തുകയും വേണമെങ്കില്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്യും. പോലീസ് ഉദ്യോഗസ്‌ഥര്‍നേരിട്ട്‌വീടുകളിലെത്തിയാണ് ഉപകരണം സ്‌ഥാപിക്കുന്നതും പ്രവര്‍ത്തനരീതി വിശദീകരിക്കുന്നതും. ഇത്തരത്തില്‍ ഉപകരണം പിടിപ്പിക്കുന്ന വിവരം പോലീസ് ഉദ്യോഗസ്‌ഥര്‍ തന്നെ
അയല്‍വാസികളെ ധരിപ്പിക്കുകയും അവരുടെ സഹകരണം ഉറപ്പാക്കുകയും ചെയ്യും.രാത്രിയില്‍ അപരിചിതരോ മോഷ്‌ടാക്കളോ മുറ്റത്ത് എത്തിയാലും പ്രായമായവര്‍ കുഴഞ്ഞുവീണാലും മറ്റ് അടിയന്തിര ആവശ്യങ്ങള്‍ വന്നാലും ഉപകരണംപ്രവര്‍ത്തിപ്പിക്കാം. മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷയ്‌ക്കായിസംസ്‌ഥാന തലത്തില്‍ തന്നെയുള്ള പോലീസിന്റെ പദ്ധതിയുടെ ഭാഗമായാണ് പാലാ സബ്‌ഡിവിഷന് കീഴിലെ ഏഴു പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിക്കുള്ളില്‍ അറുപത് അലാറമുകള്‍ വിതരണം ചെയ്യുന്നത്.