വിദ്യാർഥികളെ ലോകനിലവാരത്തിലെത്തിക്കാൻ അമൽജ്യോതി കോളേജ്

കാഞ്ഞിരപ്പള്ളി: ഉന്നതവിദ്യാഭ്യാസരംഗത്ത് ലോകോത്തര നിലവാരത്തിലുള്ള വിദ്യാർഥിസമൂഹത്തെ വാർത്തെടുക്കുന്നതിന് ജർമനിയിലെ എസ്.ആർ.എച്ച്. ബെർലിൻ സർവകലാശാലയുമായി കൈകോർത്ത് അമൽജ്യോതി എൻജിനീയറിങ് കോളേജ്. സർവകലാശാലയുമായുള്ള വിദ്യാർഥി വിനിമയ പദ്ധതിക്കാണ് തുടക്കംകുറിച്ചത്. അമൽജ്യോതി എൻജിനീയറിങ് കോളേജിലെ 20 വിദ്യാർഥികൾക്ക് ഒരു മാസം ബർലിനിലെ വിവിധ മൾട്ടിനാഷണൽ കമ്പനികളിൽ പരിശീലനമാണ് ആദ്യഘട്ടമായി നടപ്പാക്കുക. സർവകലാശാലയിൽനിന്നുള്ള അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 20 പേർ അമൽജ്യോതിയിലും ഗവേഷണത്തിനായെത്തും. കേരളത്തിലെ കാർഷിക മേഖലയിലെ യന്ത്രവത്‌കരണം, സംരംഭകത്വത്തിന് സാമ്പത്തിക സഹായം, സ്റ്റാർട്ടപ്പ്‌വാലി ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററിൽ നിർമിക്കുന്ന ന്യൂതന ഉത്‌പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണി എന്നിവ പദ്ധതിയിലൂടെ ലഭിക്കും.

കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ, മാനേജർ ഫാ.ഡോ. മാത്യു പായിക്കാട്ട്, പ്രിൻസിപ്പൽ ഡോ. ഇസഡ് വി.ലാകപ്പറമ്പിൽ, ബർസർ ഫാ.ബെന്നി കൊടിമരത്തുംമൂട്ടിൽ, രജിസ്ട്രാർ പ്രൊഫ. ടോമി ജോസഫ്, ഓട്ടോമൊബൈൽ എൻജിനീയറിങ് മേധാവി പ്രൊഫ. ഷെറിൻ സാം ജോസ് എന്നിവരുടെ സാന്നിധ്യത്തിൽ ധാരണാപത്രത്തിൽ ഒപ്പിട്ടു. എസ്.ആർ.എച്ച്. യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. മൈക്കിൾ ഹാർഡ്‌മാൻ, പ്രൊഫ. റെയ്‌നർ ക്രീറ്റ്സ്ബർഗ്, പ്രൊഫ. സിഗിരിഡ് പിയുകർ, പ്രൊഫ. ക്ലോസ്‌ ഷ്വേസ്, ജിഷ്ണു ജ്യോതിഷ് എന്നിവർ ഓൺലൈനിലൂടെ ചടങ്ങിൽ പങ്കെടുത്തു.

error: Content is protected !!