പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആക്രമിച്ച യുവാവ് റിമാൻഡിൽ
മുണ്ടക്കയം: വീട്ടിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിലായി. കൊക്കയാർ, ഏന്തയാർ വടക്കേമല, തുണ്ടിയിൽ മേൽമുറി വീട്ടിൽ അനന്ദു (23) വിനെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നര മാസം മുൻപ് നടന്ന സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ മംഗലാപുരത്തു നിന്നുമാണ് പോലീസ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.