എട്ട് പേർക്ക് ഡെങ്കിപ്പനി : എരുമേലിയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി..

എരുമേലി : മേഖലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് ആരോഗ്യ വകുപ്പ്. എരുമേലി പഞ്ചായത്തിലെ 17, 18 വാർഡുകളിലായി എട്ട് പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇവരെല്ലാം എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ഇവർക്ക് ഡെങ്കിപ്പനി ആണെന്ന് പരിശോധന ഫലം ലഭിച്ചതോടെ കഴിഞ്ഞ ദിവസം ഈ വാർഡുകളിൽ ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്രയുടെ നേതൃത്വത്തിൽ ഡെങ്കിപ്പനി സൃഷ്ടിക്കുന്ന കൊതുകുകളുടെ സാന്നിധ്യവും സാന്ദ്രതയും പരിശോധിക്കുന്ന വെക്ടർ സ്റ്റഡി നടത്തിയെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു
.
കൊതുകിന്റെ കൂത്താടി സാന്നിധ്യം കണ്ടെത്തിയ 2 തോട്ടം ഉടമകൾക്കും അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുകയും കൂത്താടി വളരാൻ സാഹചര്യമൊരുക്കുകയും ചെയ്ത 3 സ്ഥാപനങ്ങൾക്കും നോട്ടിസ് നൽകി.

എല്ലാ വാർഡുകളിൽ ആരോഗ്യപ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഉറവിട നശീകരണം, വെക്ടർ സ്റ്റഡി എന്നിവ നടത്തി.

കൂത്താടികളുടെ സാന്ദ്രത കൂടിയ പ്രദേശങ്ങളിൽ തുടർപ്രവർത്തനവും നിരീക്ഷണവും ഉണ്ടായിരിക്കും.

എല്ലാ വീടുകളിലും ആരോഗ്യ ജാഗ്രത ലഘുലേഖകൾ നൽകുന്നതിനും തീരുമാനിച്ചു.

ജെഎച്ച്ഐമാരായ സന്തോഷ് ശർമ, പ്രശാന്ത്, സജിത് സദാശിവൻ, ജിതിൻ കെ, പ്രതിഭ, ആഷ്ന എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

error: Content is protected !!