മുണ്ടക്കയം MMT ആശുപത്രി അത്യാധുനിക നിലവാരത്തിലേക്ക്.

മുണ്ടക്കയം : മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പുതിയതായി നിർമിച്ച മദർ ആൻഡ് ചൈൽഡ് സെന്ററും അത്യാഹിത വിഭാഗവും അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തനം ആരംഭിക്കുന്നു . ആശുപത്രിയിൽ നടന്ന വെഞ്ചരിപ്പ് കർമ്മത്തിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ മുഖ്യ കാർമികത്വം വഹിച്ചു. ആതുരാലയങ്ങൾ മാനവിക ദർശനം ഉൾക്കൊള്ളണമെന്നും അവ മനുഷ്യസ്നേഹത്തിന്റെ മുഖം ആകണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പ്രസംഗത്തിൽ പറഞ്ഞു .

കാഞ്ഞിരപ്പള്ളി മുൻ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ മുഖ്യ സന്ദേശം നൽകി. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് പ്രസിഡന്റ് ഫാ. ബോബി മണ്ണംപ്ലാക്കൽ, ഡയറക്ടർ ഫാ. സോജി കന്നാലിൽ, അഡ്മിനിസ്ട്രേറ്റർ ഫാ. ദീപു പുത്തൻപുരയ്ക്കൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിജു ഞള്ളിമാക്കൽ, പിആർഒ അരുൺ ആണ്ടൂർ എന്നിവർ പ്രസംഗിച്ചു.

80,000 ചതുരശ്രയടി കെട്ടിട സമുച്ചയത്തിൽ അത്യാഹിത വിഭാഗം, റേഡിയോളജി ഡിപ്പാർട്മെന്റ്, നിയോനേറ്റൽ ഐസിയു, പീഡിയാട്രിക് ഐസിയു, ഓപ്പറേഷൻ തിയറ്ററുകൾ എന്നിവയുണ്ട്. പുതിയ കെട്ടിട സമുച്ചയത്തിന്റെ പ്രവർത്തനം 2 ഘട്ടങ്ങളിലായി ആരംഭിക്കും.

error: Content is protected !!