കുരുന്നുകളുടെ പ്രവേശനോത്സവം ആഘോഷമായി.
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. കിൻഡർഗാർട്ടൻ വിഭാഗത്തിന്റെ പ്രവേശനോത്സവം വളരെ ആകർഷകമായ രീതിയിൽ നടന്നു. മാതാപിതാക്കളോടൊപ്പം വളരെ പ്രതീക്ഷയോടെയെത്തിയ കുരുന്നുകളെ വരവേൽക്കാൻ അവരുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങളായി വേഷമണിഞ്ഞെത്തിയത് കുട്ടികളിലും മാതാപിതാക്കളിലും സന്തോഷവും കൗതുകവും ഉളവാക്കി. സന്തോഷവും കരച്ചിലും ഇഴുകിച്ചേർന്ന അന്തരീക്ഷത്തിൽ ഫാ സ്റ്റീഫൻ സി. തടം, പ്രിൻസിപ്പാൻ ഫാ അഗസ്റ്റിൻ പീടികമല എസ്.ജെ, സ്കൂൾ വൈസ് പ്രിൻസിപ്പാൾ ഫാ ജോസ് തച്ചിൽ എസ്.ജെ., കെ.ജി.കോർഡിനേറ്റർ രേണു സെബാസ്റ്റ്യൻ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് പുതുയ അദ്ധ്യയനവർഷത്തിനു തുടക്കം കുറിച്ചു.
സ്കൂൾ മാനേജർ ഫാ സ്റ്റീഫൻ സി. തടം എസ്.ജെ. അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ യു.കെ.ജി. വിദ്യാർത്ഥി ധ്രുവി സജിത്ത് സ്വാഗതം ആശംസിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പാൾ ഫാ ജോസ് തച്ചിൽ എസ്.ജെ. ഉദ്ഘാടന പ്രസംഗം നടത്തി. മാനേജർ ഫാ സ്റ്റീഫൻ സി.തടം എസ്.ജെ., പ്രിൻസിപ്പാൾ ഫാ അഗസ്റ്റിൻ പീടികമല എസ്.ജെ. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് യു.കെ.ജി. വിദ്യാർത്ഥിനി ഹന്നാ ഡെന്നിസ് നടത്തിയ പ്രസംഗം കുരുന്നുകൾക്ക് ആ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിവു പകരുന്നതായിരുന്നു. യു.കെ.ജി. വിദ്യാർത്ഥിനി ക്ലെറിൻ അന്ന ആന്റണി സദസ്സിന് കൃതഞ്ജത അർപ്പിച്ചു.