മുക്കൂട്ടുതറയിലെ വ്യാപാരസമുച്ചയം പൊളിച്ചുപണിയുന്നു

മുക്കൂട്ടുതറ ∙ എരുമേലി പഞ്ചായത്തിന്റെ മുക്കൂട്ടുതറയിലെ വ്യാപാരസമുച്ചയം പൊളിച്ചുപണിയുന്നതിന്റെ ഭാഗമായി കച്ചവടക്കാരെ ഒഴിപ്പിക്കുന്നതു സംബന്ധിച്ച് 12നു ചേരുന്ന പഞ്ചായത്ത് കമ്മിറ്റി ചർച്ച ചെയ്യും.

കച്ചവടക്കാർക്കു കടമുറികൾ ഒഴിയുന്നതിനു വേണ്ടി നോട്ടിസ് നൽകിയിരിക്കുകയാണ്. തുടർനടപടികൾ സംബന്ധിച്ചാണ് പഞ്ചായത്ത് കമ്മിറ്റി ചർച്ച ചെയ്യുന്നത്. 32 കടമുറികളാണ് ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്നത്.

കെട്ടിടം അപകടസ്ഥിതിയിലാണെന്നു കാണിച്ച് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി നേരത്തേ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെട്ടിടത്തിൽ നിന്ന് ഒഴിയണമെന്നു കാണിച്ച് കച്ചവടക്കാർക്കു നോട്ടിസ് നൽകിയിരുന്നു.

എന്നാൽ കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പരിശോധിക്കണമെന്നു വ്യാപാരികൾ ആവശ്യപ്പെട്ടു. ഇതനുസരിച്ചു പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പരിശോധിച്ചപ്പോഴും കെട്ടിടം അപകടനിലയിലാണെന്നാണു റിപ്പോർട്ടാണ് നൽകിയത്.

തുടർന്ന് കച്ചവടക്കാരോട് കടമുറികൾ ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകി. തുടർ നടപടികൾ പഞ്ചായത്ത് കമ്മിറ്റി തീരുമാനിക്കുമെന്ന് പ്രസിഡന്റ് ജിജിമോൾ സജി പറഞ്ഞു.

error: Content is protected !!