കിണറ്റിൽ വീണ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി

കാഞ്ഞിരപ്പള്ളി : റബ്ബറിന് പ്ലാസ്റ്റിക് ഒട്ടിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന യുവാവ് അബദ്ധത്തിൽ കാൽവഴുതി കിണറ്റിൽ വീണെങ്കിലും അഗ്നിശമനസേന രക്ഷകരായി.കാഞ്ഞിരപ്പള്ളി ഐ.സി.ഐ.സി.ഐ ബാങ്കിന് സമീപം സി.എം.സി മഠം ഉടമസ്ഥതയിലുള്ള തോട്ടത്തിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന കുളപ്പുറം ഒന്നാം മൈൽ ബിനു പീറ്റർ (39) ആണ് കിണറ്റിൽ വീണത് .

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേകാലിനായിരുന്നു സംഭവം. കൂട്ടത്തിൽ ജോലി ചെയ്തിരുന്ന സുഹൃത്തുക്കൾ കിണറ്റിൽ വീണ ബിനുവിന് കയർ എറിഞ്ഞു കൊടുത്തതുകൊണ്ട് വെള്ളത്തിൽ മുങ്ങി പോകാതെ കയറിൽ തൂങ്ങിക്കിടന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നും എത്തിയ അഗ്നിശമന സേനാംഗങ്ങൾ ആയ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർമാരായ അനിൽ ജോർജ്, കെ കെ സുരേഷ് , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനൂപ് വിജയൻ, രാഹുൽ, ശരത്ചന്ദ്രൻ, ഷാരോൺ , കെ എസ് അനു,സുരേഷ് കെ ഡി സജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യുവാവിനെ രക്ഷിച്ചു കരയ്ക്ക് എത്തിച്ചത്.

error: Content is protected !!