രൂപത കോർപറേറ്റ് മാനേജ്‌മെന്റ് സ്‌കൂളുകളുടെ മെറിറ്റ് ദിനാചരണം ശനിയാഴ്ച..

കാഞ്ഞിരപ്പള്ളി: രൂപത കോർപറേറ്റ് മാനേജ്‌മെൻ്റ് സ്‌കൂളുകളുടെ 2023 – 24 അധ്യയന വർഷത്തെ മെറിറ്റ് ദിനാചരണം ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. രൂപത വികാരി ജനറാൾ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിക്കും. സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ മാനേജർ സിസ്റ്റർ സലോമി സിഎംസി അനുഗ്രഹപ്രഭാഷണം നടത്തും. രൂപത കോർപറേറ്റ് മാനേജർ ഫാ. ഡോമിനിക് അയലൂപറമ്പിൽ, സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഹെഡ്‌മിസ്ട്രസ് നിസാമോൾ ജോൺ, അക്കാദമിക് കൗൺസിൽ സെക്രട്ടറി ഡോ. ഡോമിനിക് സാവിയോ എന്നിവർ പ്രസംഗിക്കും.

error: Content is protected !!