മഴയെത്തിയതോടെ പതുവുപോലെ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ അടച്ചു
കാഞ്ഞിരപ്പള്ളി പട്ടണത്തിലെ മൂന്ന് ശൗചലയങ്ങളിൽ പ്രവർത്തിക്കുന്നത് ഒന്നുമാത്രം, ഏറ്റവും ദുരിതം ബസ് സ്റ്റാൻഡിലെ യാത്രക്കാർക്കും ബസ് ജീവനക്കാർക്കും. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ മഴയെത്തിയതോടെ അടച്ചിട്ടിരിക്കുകയാണ്.
മലിനജലക്കുഴിക്ക് സമീപം ഉറവവന്നതോടെ മലിനജലം 20 പുറത്തേക്ക് ഒഴുകുന്നുവെന്ന കാരണത്താലാണ് കംഫർട്ട് സ്റ്റേഷൻ അടച്ചിട്ടിരിക്കുന്നത്. കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ കുരിശുകവലയിലെ ശൗചാലയം ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവർത്തനം നടത്തുന്നതിനാൽ ഉപയോഗിക്കുന്നില്ല. പ്രവർത്തിക്കുന്നത് പേട്ടക്കവലയിലെ ശൗചാലയംമാത്രമാണ്. ബസ് സ്റ്റാൻഡിൽ എത്തു ന്നവർക്ക് 400 മീറ്ററോളം നടക്കണം ഈ ശൗചാലയം ഉപയോഗിക്കാൻ. അത്യാവശ്യ സാഹച ര്യം വന്നാൽ പുരുഷന്മാർ കംഫർട്ട് സ്റ്റേഷൻ പരിസരത്ത് മറഞ്ഞുനിന്ന് ‘കാര്യം’ സാധിക്കു മെങ്കിലും സ്ത്രീകൾ ശൗചാലയമുള്ള കടകൾതപ്പി നടക്കേണ്ട സ്ഥിതിയാണ്.
കംഫർട്ട് സ്റ്റേഷൻ സ്ഥിതിചെയ്യുന്ന ഭാഗത്തെ ഉറവയാണ് പുതിയ മാലിന്യക്കുഴി നിർമിക്കുന്നതിന് തടസ്സമായി നിൽക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. പര്യാപ്തമായ സെപ്റ്റിക് ടാങ്കും സോക്‌പിറ്റും ഇല്ലാത്തതാണ് പ്രധാന കാരണം. കൂടാതെ മഴക്കാലത്ത് മണ്ണിനടിയിൽ ഉറവയും ഉണ്ടാകുന്നതോടെ ടാങ്ക് നിറഞ്ഞ് ജലം പുറത്തേക്ക് ഒഴുകും. സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. ബസ് സ്റ്റാൻഡിൽ ആയിരക്കണക്കിന് യാത്രക്കാർ ദിവസേന എത്തു ന്നതാണ്. ബസ് ജീവനക്കാർക്കും പഞ്ചായത്ത് കോംപ്ലക്‌സിലെ വ്യാപാരികൾക്കും ആശ്രയമായിരുന്ന കംഫർട്ട് സ്റ്റേഷനാണ് മഴപെയ്താലുടൻ പൂട്ടിയിടേണ്ട സാഹചര്യത്തിൽ പ്രവർത്തി ക്കുന്നത്.
പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സീവേജ് ട്രീറ്റ്‌മെന്റ്റ് പ്ലാന്റ് നിർമിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സാങ്കേതിക അനുമതിയുൾപ്പെടെയുള്ള കാര്യങ്ങളും സംസ്ഥാന ശുചിത്വമിഷന്റെ അനുമതിക്കുമായി ഫയൽ തിരുവനന്തപുരത്ത് സമർപ്പിച്ചുണ്ട്. അംഗീകാരം ലഭിച്ചാൽ മഴക്കാലത്തിനു ശേഷം നിർമാണം ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.