അരവിന്ദയിൽ പതിനായിരം പേർക്ക് സൗജന്യ ഡയാലിസിസ് ; കേന്ദ്ര സഹമന്ത്രി ഉദ്‌ഘാടനം ചെയ്തു
പൊൻകുന്നം: അരവിന്ദ ആശുപത്രി സൗജന്യ ഡയാലിസിസ് ചെയ്യുന്നത്തിനുള്ള “അമൃത സ്പർശം” പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര ന്യുനപക്ഷ ക്ഷേമ, ഫിഷറീസ്,മൃഗ സംരക്ഷണ വകുപ്പ് സഹ മന്ത്രി അഡ്വ:ജോർജ് കുര്യൻ നിർവഹിച്ചു. പതിനായിരം പേർക്ക് സൗജന്യ ഡയാലിസിസ് നൽകുന്നതാണ് പദ്ധതി.
യോഗത്തിൽ ചിറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സി. ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. അമൃത സ്പർശം സമർപ്പണം വിവിധ വ്യക്തികളിൽ നിന്നും കേന്ദ്ര മന്ത്രി ഏറ്റുവാങ്ങി. സി കെ രാധാകൃഷ്ണൻ (വൈസ് പ്രസിഡന്റ് കെ.വി.എം.എസ് സി.സി സൊസൈറ്റി) എൻ ഹരി (റബർബോർഡ് മെമ്പർ) സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദർ,പി രവീന്ദ്രൻ (റബർബോർഡ് മെമ്പർ, ചെയർമാൻ ശ്രേയസ് പബ്ലിക് സ്കൂൾ), ലിജിൻ ലാൽ (ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് )പ്രൊഫസർ പി ആർ രാമചന്ദ്രൻ നായർ (റിട്ട:പ്രൊഫ,എസ്..വി ആർ ,എൻ.എൻ.എസ് കോളേജ് വാഴൂർ) എസ് ശിവരാമപ്പണിക്കർ, മിഥുൽ എസ് നായർ (സെക്രട്ടറി കെ.വി.എം.എസ് സി.സി സൊസൈറ്റി) എന്നിവർ യോഗത്തിൽ സംസാരിച്ചു.