KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഉമ്മൻചാണ്ടിയുടെ ചരമ വാർഷിക ദിനം കാരുണ്യ ദിനമായി ആചരിച്ചു.

കാഞ്ഞിരപ്പള്ളി : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാമത് ചരമ വാർഷിക ദിനം കാരുണ്യ ദിനമായി കോൺഗ്രസ് പതിനൊന്നാം വാർഡ് കമ്മിറ്റി ആചരിച്ചു. രാവിലെ 9 ന് ഉമ്മൻചാണ്ടിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ 33 -ാം നമ്പർ അംഗൻവാടിയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂൾ ബാഗുകൾ വിതരണം ചെയ്തു.

അനുസ്മരണ സമ്മേളനം കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി സെയ്ത്.എം. താജുവിൻ്റെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എ. ഷെമീർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്. ഷിനാസ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബിജു പത്യാല, വി.യു. നൗഷാദ്, ഇ.പി. ദിലീപ്, പി.എസ്. റബീസ്, ടി.എ. ഇബ്രാഹിം കുട്ടി, മുഹമ്മദ് താഹിർ, ടി.എസ് ഐഷാ ബീവി, നുബിൻ അൻഫൽ, പി.എ. താജു,അബീസ്. ടി. ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!