സർക്കാരിന്റെ സാമ്പത്തിക വിനിയോഗക്രമം പുന:പരിശോധിക്കണം: സി.പി.ഐ.ജില്ലാ സെക്രട്ടറി വി.ബി.ബിനു
പൊൻകുന്നം: സംസ്ഥാന സർക്കാരിന് സാമ്പത്തിക വിനിയോഗ ക്രമ പിഴവുണ്ടായോ എന്ന് പരിശോധിക്കേണ്ടതുണ്ടന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു. പൊൻകുന്നത്ത് ലീലാ മഹൽ ഓഡിറ്റോറിയത്തിൽ (കാനം രാജേന്ദ്രൻ നഗർ ) ജോയിന്റ് കൗൺസിൽ 55-ാം ജില്ലാ സമ്മേളനത്തിന്റ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് കേരളത്തിൽ കനത്ത പരാജയം ഉണ്ടായി. സപ്ലെകോയുടെ പ്രവർത്തനം സംരക്ഷിക്കാൻ ഇടതിനായില്ല. കേന്ദ്ര സർക്കാരും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. പരമ്പരാഗത തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ, സർക്കാർ-സർക്കാരിതര ജീവനക്കാർ എന്നീ വിഭാഗങ്ങൾക്കു നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടോ എന്ന് പരിശോധിക്കും. ഘടകകക്ഷി എന്ന നിലയിൽ ആവശ്യമായ തിരുത്തലുകൾക്ക് മുൻ കൈഎടുക്കും. ജനങ്ങളോടുള്ള സമീപനവും, പെരുമാറ്റവും ഗുണകരമായ രീതിയിലായിരുന്നോ എന്നും ചിന്തിക്കേണ്ടതുണ്ടന്ന് വി.ബി. ബിനു പറഞ്ഞു.
ജോയിൻറ് കൗൺസിൽ ജില്ലാപ്രസിഡൻറ് എ.ഡി.അജീഷ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി പി.എൻ.ജയപ്രകാശ്പ്രവർത്തന റിപ്പോർട്ടും,ജില്ലാട്രഷറർ പി.ഡി.മനോജ് കണക്കുംഅവതരിപ്പിച്ചു. സി.പി.ഐ.കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി അഡ്വ.എം.എ.ഷാജി , ജോയിൻറ് കൌൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.ഹരീന്ദ്രനാഥ്, ഡി.ബിനിൽ, കെ.ജി.ഒ.എഫ്.സംസ്ഥാന സെക്രട്ടറി കെ.ബി.ബിജുക്കുട്ടി, എ.കെ.എസ്.റ്റി.യു.ജില്ലാ സെക്രട്ടറി വി.എസ്.ജോഷി ,എസ്.എസ്.പി.സി.ജില്ലാസെക്രട്ടറി കെ.പി.സതീഷ്, ജനറൽ കൺവീനർ ഇ.എ.നിയാസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.സി.ജയന്തിമോൾ രക്തസാക്ഷി പ്രമേയവും ആർ.പ്രദീപ് കുമാർ അനുശോചന പ്രമേയവും ,ജില്ലാ ജോയിൻറ് സെക്രട്ടറി എ.സി.രാജേഷ് പ്രമേയങ്ങളും ജില്ലാ വൈസ് പ്രസിഡൻറ് എം.കെ.സൗമ്യകുമാരി ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു.
യാത്രയയപ്പ് സമ്മേളനത്തിൽജോയിൻറ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡൻറ് എ.എം.അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ അസി.സെക്രട്ടറി മോഹൻ ചേന്ദംകുളം ഉദ്ഘാടനം നിർവ്വഹിച്ചു. സർവ്വീസിൽ നിന്ന് വിരിച്ച ആർ.ജയലക്ഷ്മിക്ക് സംഘടനയുടെ ആദരവ് സമർപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.പി.സുമോദ്, സംസ്ഥാന കമ്മറ്റി അംഗം എം.ജെ.ബെന്നിമോൻ, എൻ.അനിൽ എന്നിവർപ്രസംഗിച്ചു.