KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുടങ്ങിയ ലൈഫ് ഗഡു തരണം : ഊരുകൂട്ടം ഹിന്ദു ഫെഡറേഷന്റെ നേതൃത്വത്തിൽ ധർണ നടത്തി.

എരുമേലി : ലൈഫ് സർക്കാർ പദ്ധതിയുടെ മുടങ്ങിയ ഗഡുക്കൾ നൽകണമെന്നത് ഉൾപ്പടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടിക വർഗ ഊരുകൂട്ടം ഹിന്ദു ഫെഡറേഷന്റെ നേതൃത്വത്തിൽ എരുമേലി പഞ്ചായത്ത്‌ ഓഫിസ് പടിക്കൽ കൂട്ട ധർണ നടത്തി. എരുമേലി സമഗ്ര കുടിവെള്ള പദ്ധതിയിൽ പട്ടിക വർഗ കുടുംബങ്ങൾക്ക് വെള്ളം നൽകണമെന്നും പട്ടിക വർഗ പ്രദേശങ്ങളുടെ പേരും ഊര് മൂപ്പൻമാരുടെ സ്ഥാനവും മാറ്റരുതെന്നും അടിസ്ഥാന വികസനം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ധർണ.

സംസ്ഥാന പ്രസിഡന്റ് രാജൻ അറക്കുളം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സുഭാഷ് പൂഞ്ഞാർ, ജില്ലാ പ്രസിഡന്റ് വിശ്വനാഥൻ കൊമ്പുകുത്തി, സെക്രട്ടറി അശോകൻ പതാലിൽ, ഊര് മൂപ്പത്തി സിന്ധു കരിനിലം, മോഹനൻ തുമ്പയിൽ, ദിവാകരൻ കാലായിൽ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!