പട്ടിമറ്റം കവലയില്‍ അപകടങ്ങള്‍ പതിവാകുന്നു; അശാസ്ത്രീയമായ വാഹന പാർക്കിംഗ് നിയന്ത്രിക്കണം എന്നാവശ്യം

കാഞ്ഞിരപ്പള്ളി: പ്രധാന ശബരിമല പാതയായ കാഞ്ഞിരപ്പള്ളി എരുമേലി പട്ടിമറ്റം ജംഗ്ഷനിലാണ് അപകടങ്ങള്‍ പതിവായിരിക്കുന്നത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട വാന്‍ ഒട്ടോറിക്ഷകളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റിരുന്നു. എരുമേലി ഭാഗത്ത് നിന്നും വന്ന കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റോപ്പില്‍ നിറുത്തുവാന്‍ ഒരുങ്ങുമ്പോള്‍ ബസ്സിന്റെ പിന്നിലായി എത്തിയ വാഹനമാണ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒട്ടോറിക്ഷകളെ ഇടിച്ച് തെറുപ്പിച്ചത്.

സമാനമായ അപകടങ്ങള്‍ മുന്‍പും ഇവിടെ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ശബരിമല തീര്‍ത്ഥാടന കാലത്ത് സ്വകാര്യ ബസിന്റെ പിന്‍ഭാഗത്ത് നിയന്ത്രണം വിട്ട തീര്‍ത്ഥാടക ബസ്സിടിച്ച് തീര്‍ത്ഥാടകര്‍ക്ക് പരുക്കേല്‍ക്കുകയും,വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. പലപ്പോഴായി നിയന്ത്രണം വിട്ട ഇരുചക്ര വാഹനങ്ങളും ഇവിടെ അപടകടത്തില്‍ പെട്ടിട്ടുണ്ട്. അശാസ്ത്രീയമായ വാഹന പാര്‍ക്കിങാണ് പലപ്പോഴും ഇവിടെ അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.

       ബസ്സ് വേയില്‍ ബസുകള്‍ നിറുത്തി യാത്രക്കാരെ കയറ്റി ഇറക്കുവാന്‍ കഴിയാത്തതിനാല്‍ റോഡിന്റെ മദ്ധ്യഭാഗത്താണ് പലപ്പോഴും ബസ്സുകള്‍ നിറുത്തുന്നത്. ഇത് മൂലം ഡ്രൈവര്‍മാര്‍ക്ക് ദൂരകാഴ്ച്ച കിട്ടാതിരിക്കുകയും അപകടങ്ങള്‍ സംഭവിക്കുകയുമാണ് പതിവ്. പലപ്പോഴും സ്ഥലപരിചയമില്ലാത്ത ഡ്രൈവര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടുളളത്. മുന്‍പില്‍ പോകുന്ന ബസ്സുകള്‍ പെട്ടന്ന് അളുകളെ കയറ്റുവാന്‍ റോഡിന്റെ മദ്ധ്യഭാഗത്ത് നിറുത്തുമ്പോള്‍ പിന്നില്‍ വരുന്ന വാഹനങ്ങളാണ് അപകടത്തില്‍ പെട്ടിട്ടുള്ളത്. തീര്‍ത്ഥാടക വാഹനം അപകടത്തില്‍ പെട്ടത് സമാനമായ സാഹചര്യത്തിലായിരുന്നു.

ഒരേ സമയം ഇരുവശങ്ങളില്‍ നിന്നും വരുന്ന ബസ്സുകള്‍ റോഡില്‍ നിറുത്തമ്പോള്‍ മറ്റ് വാഹനങ്ങള്‍ക്ക് കടന്ന് പോകുവാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. മാത്രമല്ല പട്ടിമറ്റം-മണ്ണാറക്കയംറോഡ് സംഗമിക്കുന്ന പ്രധാന ജംഗ്ഷനും കൂടിയാണ് ഇവിടം. ഈ റോഡില്‍ നിന്നും പ്രധാനപാതയിലേക്ക് പ്രവേശിക്കുവാന്‍ കയറി വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ കാഴ്ച്ച മറയ്ക്കുന്ന രീതിയിലാണ് ഇവിടെ മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇതാണ് അപകടങ്ങള്‍ പലപ്പോഴും ക്ഷണിച്ച് വരുത്തുവാന്‍ കാരണം. അപകടങ്ങള്‍ ഒഴിവാക്കുവാന്‍ അധികാരികളുടെ അടിയന്തമായ ഇടപെടലാണ് ആവശ്യം

error: Content is protected !!