കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചുകയറി; ഡ്രൈവർ അവിശ്വസനീയമായി നിസ്സാര പരിക്കുകളോടെ പൂർണമായും തകർന്ന ലോറിയിൽ നിന്നും രക്ഷപെട്ടു
കാഞ്ഞിരപ്പള്ളി : ഓട്ടത്തിനിടയിൽ ഡ്രൈവർ മയങ്ങിയപ്പോൾ, ലോഡുമായി പോയ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി. മൂന്നു കടമുറികൾ തകർന്നു. പൂർണമായും തകർന്ന ലോറിയിൽ നിന്നും ഡ്രൈവർ അവിശ്വസനീയമായ രീതിയിൽ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വളവിൽ ഇന്ന് വെളുപ്പിന് രണ്ടുമണിയോടെയാണ് അപകടം സംഭവിച്ചത് .
ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ കാഞ്ഞിരപ്പള്ളിയിലെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപെടുത്തുകയായിരുന്നു . ലോറി പൂർണമായും തകർന്നു പോയെങ്കിലും, നിസ്സാര പരിക്കുകളോടെ ഡ്രൈവർ അവിശ്വനീയമായി രക്ഷപെട്ടു . കെട്ടിടത്തിന്റെ സ്റ്റെയർകേസിൽ കുടുങ്ങിയ ലോറി മാറ്റുവാൻ സാധിക്കാത്തതിൽ കെട്ടിടത്തിട്നെ മുകൾ നിലയിലേക്ക് കയറുവാൻ സാധിക്കുന്നില്ല.
വണ്ടിപ്പെരിയാറിലേക്കു കമ്പികളുമായി പോയ മുബാറക് എന്ന ലോറിയാണ് അപകടത്തിൽ പെട്ടത്,. ഇന്ന് വെളുപ്പിന് രണ്ടുമണിയോടെയായിരുന്നു അപകടം സംഭവിച്ചത് . ഡ്രൈവർ ഇരുന്നിരുന്ന ഭാഗം സ്റ്റെയർകേസിന്റെ തുറന്ന ഭാഗത്തേക്ക് കയറിയതിനാൽ. ലോറിയുടെ മറ്റു ഭാഗങ്ങൾ പൂർണമായും തകർന്നെങ്കിലും, ഡ്രൈവർ വൻ അപകടത്തിൽ നിന്നും അവിശ്വസനീയമായി രക്ഷപെട്ടു . എങ്കിലും പുറത്തിറങ്ങുവാൻ സാധിക്കാതെ കുടുങ്ങിപ്പോയതിനാൽ കാഞ്ഞിരപ്പള്ളിയിലെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഒരു മണിക്കൂറോളം കഠിനമായി പരിശ്രമിച്ചാണ് അയാളെ പുറത്തിറക്കിയത്.



