കോവിഡ് വ്യാപനം അതിരൂക്ഷം : കാഞ്ഞിരപ്പള്ളി താലൂക്കിൽ 23 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകൾ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മേഖലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് പാറത്തോട് പഞ്ചായത്തിലെ 4,6,10 വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതോടെ കാഞ്ഞിരപ്പള്ളി താലൂക്കിൽ ആകെ 23 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകൾ ആയി മാറി.

നിലവിൽ കാഞ്ഞിരപ്പള്ളി താലൂക്കിലെ കണ്ടെയ്ൻമെന്റ് സോണാക്കിയ വാർഡുകൾ ഇവ :
മുണ്ടക്കയം – 2, 3, 4, 7,14, 21, 13, 20, കാഞ്ഞിരപ്പള്ളി – 10, 19, 21, 22, എരുമേലി-7, 19, 20, പാറത്തോട് – 15, 4, 6, 10, , ചിറക്കടവ്- 3, 17, കൂട്ടിക്കൽ – 9, 12.

error: Content is protected !!