മുരിക്കുംവയൽ സ്കൂൾ മന്ദിരം ഉദ്ഘാടനം

 മുണ്ടക്കയം: മുരിക്കുംവയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ച്‌ കോടി രൂപ മുടക്കി നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മന്ത്രി ഡോ. തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി. 

സ്കൂളിൽ നടന്ന സമ്മേളനത്തിൽ പി.സി.ജോർജ് എം.എൽ.എ. ശിലാഫലകം അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശുഭേഷ് സുധാകരൻ, പി.ആർ.അനുപമ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ.പ്രദീപ്, മാഗി ജോസഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, പ്രിൻസിപ്പൽ ബീന കുഞ്ഞച്ചൻ, പി.ടി.എ. പ്രസിഡന്റ് സിജു കൈതമറ്റം, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ വി.കെ.പുഷ്പകുമാരി തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!