കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ ഹൈടെക് പോലീസ് സ്റ്റേഷന്റെ ഉദ്‌ഘാടനം നിർവഹിച്ചു .
കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷനായി ഒന്നരക്കോടി രൂപ ചിലവിൽ, പുതിയതായി നിര്‍മ്മിച്ചു നല്‍കിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. യോഗത്തില്‍ കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എന്‍.ജയരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ ഉൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികൾ ചടങ്ങിൽ സംബന്ധിച്ചു . കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ ഹൈടെക് പോലീസ് സ്റ്റേഷന്റെ ഉദ്‌ഘാടന ചടങ്ങിന്റെ ചില മനോഹര നിമിഷങ്ങൾ ഇവിടെ കാണുക
യോഗത്തില്‍ ഡോ.എന്‍.ജയരാജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു .ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ, ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍, കാഞ്ഞിരപ്പള്ളി DYSP രാജ്‌മോഹൻ, സിഐ എൻ. ബിജു, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോണിക്കുട്ടി മഠത്തിനകം, കെ.ആര്‍ തങ്കപ്പന്‍, ജനപ്രതിനിധികളായ ജസ്സീ ഷാജന്‍, ജോളി മടുക്കകുഴി, ബിജൂ പത്യാല, എസ്.ഐ.എം.എസ് ഷിബു തുടങ്ങിയവര്‍ പ്രസംഗിച്ചു. ശിലാ അനാഛാദനം ഡോ.എന്‍.ജയരാജ് എം.എല്‍.എ നിര്‍വ്വഹിച്ചു.