സിപിഐ ദേശീയ സെകട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം പി നയിക്കുന്ന എൽഡിഎഫ് തെക്കൻമേഖല ജനമുന്നേറ്റ ജാഥയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ സ്വീകരണം നൽകി

കാഞ്ഞിരപ്പള്ളി : നവകേരള സൃഷ്ടിക്കായ് വീണ്ടും എൽഡിഎഫ് എന്ന മുദ്രാവാക്യമുയർത്തി സിപിഐ ദേശീയ സെകട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം പി നയിക്കുന്ന എൽഡിഎഫ് തെക്കൻമേഖല ജനമുന്നേറ്റ ജാഥയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ വമ്പൻ സ്വീകരണം നൽകി. തുടർന്ന് പേട്ട കവലയിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള തോംസൺ സ്റ്റേഡിയത്തിൽ (പഴയ ആനത്താനം സ്റ്റേഡിയം ) നടന്ന സ്വീകരണ യോഗത്തിൽ ആയിരങ്ങൾ പങ്കെടുത്തു.

കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ കിറ്റ് – പെൻഷൻ സർക്കാർ എന്ന് ആക്ഷേപിക്കുന്നത് പിണറായി സർക്കാരിനു തന്നെ അഭിമാനമായി മാറി കഴിഞ്ഞതായി സി പി ഐ ദേശീയ സമിതിയംഗം ബിനോയ് വിശ്വം എം പി.
നവകേരള സൃഷ്ടിക്കായ് വീണ്ടും എൽഡിഎഫ് എന്ന മുദ്രാവാക്യമുയർത്തി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ എത്തിയ ജാഥ യുടെ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

കോവിഡ് കാലത്ത് ഒരു വർഷത്തോളം കേരളീയർക്ക് അന്നവും മരുന്നും ആവശ്യമായ മറ്റ് സഹായങ്ങളും പെൻഷൻ തുകയും കൃത്യമായി എത്തിച്ച എൽഡിഎഫ് ഗവണ്മെന്റിനെ കേരള ജനതയ്ക്ക് ഒരിക്കലും മറക്കാനാകില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വിപി ഇസ്മായിൽ സമ്മേളനത്തിൽ അധ്യക്ഷനായി. അഡ്വ.എം എ ഷാജി സ്വാഗതം പറഞ്ഞു. വി എൻ വാസവൻ, വി .കെ ശശിധരൻ, ഒ പി എ സലാം, പി എൻ പ്രഭാകരൻ, വി പി ഇബ്രാഹീം, അഡ്വ: പി ഷാനവാസ്, കെ രാജേഷ്, ഡോ.എൻ ജയരാജ് എംഎൽഎ, ജോബി കേളിയംപറമ്പിൽ , അഫ്സൽ മഠത്തിൽ, ജോസ് മടുക്കകുഴി തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!