പുതിയ പോലീസ് സ്റ്റേഷന് പൂന്തോട്ടം ഒരുക്കി കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ പുതിയ പോലീസ് സ്റ്റേഷൻ മോടിപിടിപ്പിക്കുവാൻ പൂന്തോട്ടമൊരുക്കുകയാണ് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനികൾ . അതിന്റെ ആദ്യപടിയായി സ്കൂളിൽ നിന്നും ചട്ടികളിൽ പൂത്തുനിൽക്കുന്ന ബൊഗൈൻവില്ല ചെടികൾ പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി .

വെള്ളിയാഴ്ച രാവിലെ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡെയ്‌സ് മരിയയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി SHO ബിജു എൻ ന് പൂച്ചെടികൾ കൈമാറി. സ്കൂൾ മാനേജർ സി. ജാൻസി മരിയ, നേച്ചർ ക്ലബ് കൺവീനർ സി. ജിജി പുല്ലത്തിൽ, പോലീസ് എസ്‌ഐമാരായ ജോർജ്കുട്ടി കുരുവിള, മുകേഷ് ടി ഡി, ബിനോയി എം എ , ASI ഷാജി മോഹനൻ, അധ്യാപകർ, വിദ്യാർത്ഥികൾ മുതലായവർ പങ്കെടുത്തു.

കോവിഡ് ലോക്ക് ഡൌൺ കാലത്ത് നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ ശുചീകരണ പ്രവർത്തനങ്ങളും, പൂന്തോട്ട നിർമ്മാണവും നടത്തിയിരുന്നു. വിവിധ ഫലവൃക്ഷങ്ങളും സ്‌കൂളിൽ നാട്ടു പരിപാലിക്കുന്നുണ്ട്.

error: Content is protected !!