പൊൻകുന്നത്ത് മധ്യവയസ്കന്റെ മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി
പൊൻകുന്നം : പത്തൊമ്പതാം മൈലിൽ മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഴൂർ കരിമ്പനാക്കുഴിയിൽ സിബി മാത്യു (52) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം വരുമെന്ന് കരുതുന്നു. ദുർഗന്ധം വമിച്ചതോടെ സമീപവാസികൾ നടത്തിയ തിരച്ചിലിലാണ് ചൊവ്വാഴ്ച വൈകുന്നേരം വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സിബി ഒറ്റയ്ക്കായിരുന്നു താമസമെന്നറിയുന്നു.
മൂന്ന് ദിവസം മുമ്പാണ് സിബിയെ അവസാനമായി കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു.മണിമല പോലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.