കാപ്പുകയം പാടശേഖരത്തിൽ 35 ഏക്കർ പാടശേഖരത്തിൽനിന്ന് വിളവ് കിട്ടിയത് 35 ടൺ നെല്ല്

കാപ്പുകയം പാടശേഖരത്തിൽ 35 ഏക്കർ പാടശേഖരത്തിൽനിന്ന് വിളവ് കിട്ടിയത് 35 ടൺ നെല്ല്

എലിക്കുളം: കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏക പാടശേഖരമായ എലിക്കുളം കാപ്പുകയം പാടശേഖരത്തിൽനിന്ന് ഇത്തവണ കർഷകർക്ക് ലഭിച്ചത് മികച്ച വിളവ് . കൃഷി ചെയ്ത 35 ഏക്കർ പാടത്തുനിന്ന് വിളവെടുപ്പിൽ 35 ടൺ നെല്ല് ലഭിച്ചു . ഇതിൽ 23 ടൺ കൃഷിവകുപ്പ് വഴി സപ്ലൈകോയ്ക്ക് നൽകി. കർഷകരുടെ ആവശ്യം കഴിഞ്ഞുള്ള നെല്ല് എലിക്കുളം റൈസ് എന്ന പേരിൽ വിപണിയിലെത്തിക്കും.

.2017-ൽ രണ്ടരഏക്കർ തരിശുപാടത്ത് കൃഷി തുടങ്ങിയ കർഷകരുടെ കൂട്ടായ്മയിലേക്ക് കൂടുതൽ പേരെത്തി. കഴിഞ്ഞ കൃഷി 35 ഏക്കറിലേക്ക് വ്യാപിച്ചു. ഇതിലൂടെ മികച്ച വിളവ് നേടാനായെന്ന് പാടശേഖര സമിതി പ്രസിഡന്റ് ജോസ് ടോം ഇടശേരി പൗവത്ത്, സെക്രട്ടറി ജസ്റ്റിൻ മണ്ഡപം എന്നിവർ പറഞ്ഞു.

അടുത്ത കൃഷി നാൽപ്പത് ഏക്കർ പാടത്തേക്ക് വ്യാപിപ്പിക്കും. എലിക്കുളം റൈസ് എന്ന അരി ഗുണഭോക്താക്കളുടെ നല്ല അഭിപ്രായം നേടി. ഇക്കൊല്ലവും എലിക്കുളം ബ്രാൻഡഡ് അരി വിപണിയിലെത്തിക്കും.

error: Content is protected !!