പൂഞ്ഞാർ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മത്സരിക്കും .. ഔദ്യോഗിക പ്രഖ്യാപനം നാളെ

കാഞ്ഞിരപ്പള്ളി : പൂഞ്ഞാർ മണ്ഡലം എൽഡിഎഫിലെ കേരള കോൺഗ്രസ് എമ്മിന് നൽകുവാൻ തിരുവന്തപുരത്ത് നടന്ന ഇടതുമുന്നണി യോഗത്തിൽ തീരുമാനമായതോടെ പൂഞ്ഞാറിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായെന്നാണ് പാർട്ടിവൃത്തങ്ങളിൽ നിന്നും അറിയുന്നത്. ഇന്ന് രാത്രി നടക്കുന്ന കേരളാ കോൺഗ്രസിന്റെ ഉന്നതാധികാര സമിതി യോഗത്തിനു ശേഷം സ്ഥാനാർത്ഥികളെ ഔദ്യോഗികമായി തീരുമാനിക്കും. തുടർന്ന് നാളെ ഔദ്യോഗിക പ്രഖ്യാപനം നടക്കും.

കോട്ടയം ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റായ സെബാസ്റ്റ്യന്‍ പൂഞ്ഞാർ മണ്ഡലത്തില്‍ സജീവമായിരുന്നു. കാഞ്ഞിരപ്പളളി ബാറിലെ പ്രമുഖ അഭിഭാഷകനും കൂവപ്പളളി സഹകരണ ബാങ്ക് പ്രസിഡന്റുമാണ് സെബാസ്റ്റ്യൻ കുളത്തുങ്കല്‍.

error: Content is protected !!