അടുത്ത തിരഞ്ഞെടുപ്പായി; എന്നിട്ടും ഓട്ടക്കൂലി കിട്ടിയില്ല

പൊൻകുന്നം: തദ്ദേശതിരഞ്ഞെടുപ്പിൽ കോവിഡ് വോട്ടിനായി ഓട്ടംപോയ ടാക്‌സിക്കാർ കൂലി കിട്ടാത്തതിൽ പ്രതിഷേധിച്ച് സമരം നടത്തി. കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള ടാക്‌സിക്കാർക്കാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിന് ഓടിയ ഇനത്തിൽ തുക കിട്ടാനുള്ളത്. ഡ്രൈവർമാർ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 

കോവിഡ് ബാധിതരായവരെയും ക്വാറന്റീനിലായവരെയും വോട്ടുചെയ്യിക്കുന്നതിനുവേണ്ടിയാണ് ആർ.ടി.ഓഫീസിന്റെ ചുമതലയിൽ വാഹനങ്ങൾ വിട്ടുനൽകിയത്. ഒരാഴ്ചയിലേറെ തുടർച്ചയായി ഓടി. ഇരുപതിനായിരം രൂപയിലേറെ മിക്ക ടാക്‌സിക്കാർക്കും കിട്ടാനുണ്ട്. കോവിഡ് കാലത്ത് വരുമാനം കുറവായ സാഹചര്യം മനസ്സിലാക്കിയെങ്കിലും കരുണ കാട്ടണമെന്നാണ് ഡ്രൈവർമാരുടെ ആവശ്യം.

error: Content is protected !!