വേനൽച്ചൂട് കടുത്തു, പഴം വിപണി ഉഷാർ; ആപ്പിൾ വിപണിയിൽ ഗ്രീൻ ആപ്പിൾ താരം

വേനൽച്ചൂട് കടുത്തു തുടങ്ങിയതോടെ പഴം വിപണിയിൽ വിൽപന പൊടിപൊടിക്കുന്നു. പോയ വർഷത്തെ അപേക്ഷിച്ചു വിൽപനയിൽ കാര്യമായ ഉണർവുണ്ടെന്നു വ്യാപാരികൾ പറയുന്നു. വിലയിൽ കാര്യമായ വർധന ഇല്ലതാനും. ആപ്പിൾ വിപണിയിൽ ഗ്രീൻ ആപ്പിളും ഇറ്റലിയിൽ നിന്നെത്തുന്ന ഗാല ആപ്പിളുമാണു താരം, 220 രൂപയാണു കിലോവില. തുർക്കിയിൽ നിന്നെത്തുന്ന റെഡ് ആപ്പിൾ 200 രൂപയ്ക്കും ഇന്ത്യയുടെ സ്വന്തം കശ്മീർ ആപ്പിൾ 180 രൂപയ്ക്കും ലഭിക്കും.

നാഗ്പൂർ ഓറഞ്ചിന് പക്ഷേ വില അൽപം കൂടി, കിലോയ്ക്ക് 80 രൂപയായി. വിദേശത്തു നിന്നെത്തുന്ന സിട്രസ് ഓറഞ്ചും വിപണിയിലുണ്ട്, കിലോവില 140 രൂപ. മുന്തിരി വിപണിയിൽ കുരുവില്ലാത്ത കറുത്ത മുന്തിരി ശരത്തിന് ആണ് ഏറ്റവും പ്രിയം, 140 രൂപയാണ് വില. കുരുവില്ലാത്ത പച്ച മുന്തിരി സോന– 100 രൂപ, റോസ് മുന്തിരി–80 രൂപ, ജ്യൂസ് മുന്തിരി– 60 രൂപ എന്നിങ്ങനെയാണ് മറ്റിനങ്ങളുടെ വില. മാമ്പഴ മധുരവും വിപണിയിൽ നിറഞ്ഞു തുടങ്ങി. പാലക്കാട് നിന്നെത്തുന്ന മൂവാണ്ടൻ മാമ്പഴമാണ് കൂടുതലും.

80 രൂപയാണ് കിലോവില. സിന്ദൂരം –100, സപ്പോട്ട– 120 , നീലം –100 എന്നിങ്ങനെയാണ് മറ്റ് മാമ്പഴങ്ങളുടെ വില. മാതളം–200, തണ്ണിമത്തൻ–20, കിരൺ മത്തൻ–25, പേരയ്ക്ക–80, ഓമയ്ക്ക–40, വാഴക്കുളം പൈനാപ്പിൾ–40, പൈനാപ്പിൾ ചെറിയ ഇനം–30, ഷമാം–60 എന്നിങ്ങനെയാണ് മറ്റിനം പഴവർഗങ്ങളുടെ വില.

error: Content is protected !!