കേരളാ കോൺഗ്രസിന് ബംബറടിച്ചു
: 39 വർഷത്തിനുശേഷം ഇടതുപാളയത്തിലെത്തിയ കേരളാ കോൺഗ്രസ് എമ്മിന് ബമ്പർനേട്ടം. 13 സീറ്റുമായി ഇടതുമുന്നണിയിൽ ജോസ് കെ. മാണി വരവറിയിച്ചു. ഇടതുമുന്നണിയിൽ ചേരുമ്പോൾ സി.പി.എം. ജോസ് കെ. മാണിക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുകയാണ്. കോട്ടയത്ത് സി.പി.എമ്മിനെക്കാൾ സീറ്റുകളിൽ മത്സരിക്കാൻ അനുവദിച്ച ഉദാരതയും ശ്രദ്ധേയം. കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പുകളിൽ മാണിയും ജോസഫും ചേർന്ന കേരളാ കോൺഗ്രസ് എമ്മിന് യു.ഡി.എഫ്. 15 സീറ്റായിരുന്നു നൽകിയത്. പിളർപ്പിനുശേഷം ജോസ് വിഭാഗത്തിനുമാത്രം 13 സീറ്റെന്നത് വലിയ അംഗീകാരമാണ്.
15 സീറ്റ് ആവശ്യപ്പെട്ടുതുടങ്ങിയ ചർച്ചകൾ 13 നേടി അവസാനിപ്പിക്കുമ്പോൾ കേരളാ കോൺഗ്രസിന് കോട്ടയത്തെ അവരുടെ പഴയ സീറ്റുകളെല്ലാം കിട്ടി. സി.പി.ഐ.യിൽനിന്ന് കാഞ്ഞിരപ്പള്ളിയും മാണി സി. കാപ്പനെ തഴഞ്ഞ് പാലായും ലഭിച്ചു. സി.പി.ഐ.യുടെ സീറ്റായിരുന്നു കാഞ്ഞിരപ്പള്ളി. അതിനുപകരം ചങ്ങനാശ്ശേരി വേണമെന്ന സി.പി.ഐ. അവകാശവാദവും അംഗീകരിക്കപ്പെട്ടില്ല. 25 വർഷം സി.പി.എം. കുത്തകയാക്കിയ റാന്നിയിൽ രാജു ഏബ്രഹാമിനെ ഒഴിവാക്കി വിട്ടുകൊടുത്തു.
നായനാർമന്ത്രിസഭയ്ക്കുള്ള പിന്തുണ 1981 ഒക്ടോബർ 20-ന് മാണി ഗ്രൂപ്പ് പിൻവലിച്ചതിനുശേഷം കേരളാ കോൺഗ്രസ് (എം) ഐക്യമുന്നണിയിലായിരുന്നു. 2020 തദ്ദേശതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജോസ് കെ. മാണി നേതൃത്വംനൽകുന്ന വിഭാഗം ഇടതുമുന്നണിയിലെത്തിയത്.
സി.പി.എം. വാക്കുപാലിച്ചു
എൺപതിനുശേഷം ഇങ്ങനെ
2001
മാണി 11-ൽ ഒൻപത് നേടി. ജോസഫ് 10-ൽ രണ്ട്
1991
മാണി 15-ൽ 11 സീറ്റ് ജയിച്ചു. ഇടതിലായ ജോസഫിന് 10-ൽ ഒന്നുമാത്രം
1982
മാണിക്ക് 17 സീറ്റുകിട്ടി. ആറെണ്ണം ജയിച്ചു. ജോസഫിന് 12 സീറ്റ്. എട്ടുസീറ്റ് ജയിച്ചു
2006
മാണി 11-ൽ ഏഴുജയിച്ചു. ജോസഫിന് ആറിൽ നാലുകിട്ടി
2016
15 സീറ്റ് മത്സരിച്ചു. ആറ് ജയിച്ചു
2011
2010-ൽ മാണിയും ജോസഫും ലയിച്ചു. പിറ്റേവർഷം നടന്നതിരഞ്ഞെടുപ്പിൽ നാലുസീറ്റ് കൂടുതൽ കിട്ടി. 15-ൽ ഒൻപതിടത്ത് ജയം
1996
മാണി 10-ൽ അഞ്ചുസീറ്റ് ജയിച്ചു. ജോസഫ് ഗ്രൂപ്പ് 10-ൽ ആറ് വിജയിച്ചു
1987
ജോസഫ് 13 സീറ്റിൽ മത്സരിച്ചു, അഞ്ചെണ്ണം ജയിച്ചു. മാണി പത്തിൽ നാലുജയിച്ചു