കാഞ്ഞിരപ്പള്ളിയിൽ സൂപ്പർ പോരാട്ടത്തിന് കളമൊരുങ്ങി ..

എൻ.ഡി.എ. പട്ടികയിൽ അപ്രതീക്ഷിത സ്ഥാനാർഥിയായി അൽഫോൻസ്‌ കണ്ണന്താനം ഇടം പിടിച്ചതോടെ കാഞ്ഞിരപ്പള്ളി ശ്രദ്ധേയമായ മത്സരത്തിനാണ്‌ ഒരുങ്ങുന്നത്‌. ജയരാജും കണ്ണന്താനവും വാഴ്‌യക്കനും കളംനിറയുമ്പോൾ മത്സരം കടുക്കും. 

കണ്ണന്താനവും വാഴയ്ക്കനും രണ്ടാം തവണയാണ്‌ കാഞ്ഞിരപ്പള്ളിയിൽ ഏറ്റുമുട്ടുന്നത്‌. 2006-ൽ ഇടത്‌ സ്വതന്ത്രനായി കണ്ണന്താനവും യു.ഡി.എഫ്‌. സ്ഥാനാർഥിയായി ജോസഫ്‌ വാഴയ്‌ക്കനും പഴയ കാഞ്ഞിരപ്പള്ളിയിൽ മത്സരിച്ചപ്പോൾ 10,737 വോട്ടിനായിരുന്നു കണ്ണന്താനത്തിന്റെ ജയം. ഇപ്പോൾ എൻ.ഡി.എ.സ്ഥാനാർഥിയായാണ്‌ കണ്ണന്താനത്തിന്റെ വരവ്‌. മൂവാറ്റുപുഴ വിട്ട്‌ കാഞ്ഞിരപ്പള്ളിക്ക്‌ രണ്ടാം വട്ടമെത്തുകയാണ്‌ വാഴയ്ക്കൻ. മത്സരിക്കാനില്ലെന്ന്‌ നേതൃത്വത്തെ കണ്ണന്താനം അറിയിച്ചിരുന്നു. എന്നാൽ, ദേശീയ നേതൃത്വം കണ്ണന്താനത്തെയാണ്‌ പരിഗണിച്ചത്‌. 

error: Content is protected !!