പി.സി. ജോർജ്ജ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു
കേരളജനപക്ഷം സെക്യുലർ സ്ഥാനർത്ഥി പി.സി. ജോർജ്ജ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഈരാറ്റുപേട്ടയിലെ ഭവനത്തിൽ നിന്നും നൂറ് കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടുകൂടി നടന്ന് ഇൗരാറ്റുപേട്ട ബ്ലോക്ക് ഓഫിസിൽ എത്തിയാണ് പി.സി. ജോർജ്ജ് എം.എൽ.എ. നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.
കേരളജനപക്ഷം സെക്യുലർ പർട്ടിയുടെ വർക്കിംഗ് ചെയർമാനായ എസ്. ഭാസ്ക്കരപിള്ള, കെ.എഫ്. കുര്യൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ്ജ്, സെബി പറമുണ്ട, അഡ്വ. ജോർജ്ജ് ജോസഫ് കാക്കനാട്ട്, പ്രൊഫ. ജോസഫ് റ്റി. ജോസ്, ജോർജ്ജ് വടക്കൻ, അപ്പച്ചൻ പുല്ലാട്ട്, സെബാസ്റ്റ്യൻ കുറ്റ്യാനി, ലെൽസ് വയലിക്കുന്നേൽ, കെ.കെ. സുകുമാരൻ, ജി. ഗോപകുമാർ, റെന്നി ഇടയാടിയിൽ, ചാർളി ജേക്കബ് പി.എസ്. റഹിം, ജോബി നടുത്തൊട്ടിയിൽ, റെജി ചാക്കോ, സണ്ണി കദളിക്കാട്ടിൽ, ജോജോ പാമ്പാടത്ത്, ശ്രീജേഷ് കോരുത്തോട്, രാമകൃഷ്ണപിള്ള, ജോഷി മുട്ടത്ത്, ജിജോ പതിയിൽ, റെനീഷ് ചൂണ്ടച്ചേരി, ജോജിയോ ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഒമ്പതാം തവണയാണ് പി.സി. ജോർജ്ജ് മത്സരരംഗത്ത് ഇറങ്ങുന്നത്. 1980, 1982, 1987, 1991, 2001, 2006, 2011, 2016 തിരഞ്ഞെടുപ്പുകളിൽ പി.സി. ജോർജ് പൂഞ്ഞാറിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
2016-ൽ കേരള നിയമസഭയിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് എല്ലാ മുന്നണി സ്ഥാനാർത്ഥികളേയും പരാജയപ്പെടുത്തിക്കൊണ്ട് 27821 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. നാമനിർദ്ദേശികപത്രിക നൽകിയശേഷം ഇറങ്ങി വന്ന പി.സി. ജോർജ്ജ് ഇൗ തിരഞ്ഞെടുപ്പിൽ 35000 ഭൂരിപക്ഷത്തിൽ വിജയിക്കാമെന്ന ശുഭപ്രതീക്ഷ മാധ്യമപ്രവർത്തകരോട് പങ്കുവെച്ചു. ഭാര്യ: ഉഷ ഭരണങ്ങാനം പറമുണ്ടയിൽ കുടുംബാംഗം. മക്കൾ: അഡ്വ. ഷോൺ ജോർജ്ജ് (കോട്ടയം ജില്ലാ പഞ്ചായത്തംഗം), ഷെയ്ൻ ജോർജ്ജ് എം.ബി. ബി.എസ്. വിദ്യാർത്ഥി). മരുമകൾ: പാർവതി ഷോൺ.