കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ ഹരിത ബൂത്ത് സ്ഥാപിച്ചു

കാഞ്ഞിരപ്പള്ളി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നതിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനായി ശുചിത്വമിഷൻ, ഹരിതകേരളം മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ ഹരിത ബൂത്ത് സ്ഥാപിച്ചു.

നൂറ് ശതമാനവും പ്രകൃതി സൗഹാർദ വസ്തുക്കൾക്കൊണ്ട് നിർമ്മിച്ച ഹരിതബൂത്ത് നിർമ്മാണത്തിനായി, മുള, തെങ്ങോല, പനയോല, ഈന്തില എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. നിർമ്മാണത്തിന് വള്ളിക്ക് പകരമായി ഉപയോഗിച്ചിരിക്കുന്നത് പനയോലയുടെ നാരാണ്. ഹരിത സന്ദേശങ്ങൾ പ്രിന്റ് ചെയ്യാതെ തുണിയിലും ,ഓലയിലും എഴുതിയാണ് തയ്യാറാക്കിയിരിക്കുന്നത്.

കുടിവെള്ളത്തിനായി മൺകൂജയും ,മൺഗ്ലാസും ,ജൈവ, അജൈവ, ബയോ മെഡിക്കൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി ഓലയിൽ തീർത്ത ബിന്നുകളും തയ്യാറാക്കിയിട്ടുണ്ട്. ഉപയോഗ ശൂന്യമായ കുപ്പിയും ,കയറും ഉപയോഗിച്ച് നിർമ്മിച്ച പാത്രത്തിലാണ് സാനിറ്റൈസർ വച്ചിരിക്കുന്നത് .

നാമനിർദേശ പത്രിക സമർപ്പണ്ണത്തിനായി എത്തിയ മുഴുവൻ സ്ഥാനാർത്ഥികളും ബൂത്ത് സന്ദർശിക്കുകയും, ഹരിതച്ചട്ട പരിപാലന പുസ്തകം ഏറ്റുവാങ്ങുകയും ചെയ്തു. ബുത്ത് നിർമ്മാണത്തിനുവേണ്ട പ്രവർത്തനങ്ങൾ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും, കാഞ്ഞിരപ്പളളി അസംബ്ലി നിയോജക മണ്ഡലം ഉപവരാണാധികാരിയുമായ ശ്രീ അനു മാത്യു ജോർജിന്റെ മേൽനോട്ടത്തിൽ ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫീസർമാരായ ശ്രീ വി.ആർ. അജികുമാർ, ശ്രീമതി ബെറ്റ്സി, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ വിപിൻ രാജു , വിജയകുമാർ മറ്റ് ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ എന്നിവരുടെ നേതൃത്തിലാണ്.

error: Content is protected !!