എ​ലി​ക്കു​ളം ഇ​നി സ​ന്പൂ​ർ​ണ ജൈ​വ​ഗ്രാ​മ പ​ഞ്ചാ​യ​ത്ത്

എ​ലി​ക്കു​ളം: സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പി​ന്‍റെ സ​ന്പൂ​ർ​ണ ജൈ​വ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജി​ല്ലാ​ത​ല പു​ര​സ്കാ​രം എ​ലി​ക്കു​ള​ത്തി​ന്. ഒ​ന്നാം സ​മ്മാ​ന​ത്തി​നു​ള്ള അ​വാ​ർ​ഡു​തു​ക​യാ​യ മൂ​ന്നു​ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും പ​ഞ്ചാ​യ​ത്തി​നു ല​ഭി​ക്കും. ജൈ​വ​കൃ​ഷി​മു​റ​ക​ൾ അ​നു​വ​ർ​ത്തി​ച്ചു​ള്ള ഭ​ക്ഷ്യ​വി​ള​ക​ളു​ടെ കൃ​ഷി​വ്യാ​പ​നം, നെ​ൽ​കൃ​ഷി​യു​ടെ വി​സ്തൃ​തി​യി​ലു​ണ്ടാ​യ വ​ർ​ധ​ന​വ്, ശു​ചി​ത്വ​രം​ഗ​ത്തു​ണ്ടാ​യ മാ​തൃ​കാ​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ, മ​ണ്ണ്-​ജ​ല സം​ര​ക്ഷ​ണം മു​ൻ​നി​ർത്തി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ക​ർ​ഷ​ക​പ​ക്ഷ വി​പ​ണി​ക​ൾ, നാ​ട്ടു​ച​ന്ത​ക​ൾ, ഇ​ക്കോ​ഷോ​പ്പു​ക​ൾ തു​ട​ങ്ങി​യ​വ ആ​രം​ഭി​ച്ച് ശ​രി​യാ​യ വി​പ​ണ​ന സൗ​ക​ര്യം ഒ​രു​ക്കി​യ​ത് എ​ന്നി​വ​യൊ​ക്കെ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​ത്. അ​വാ​ർ​ഡു​തു​ക ഉ​പ​യോ​ഗി​ച്ച് കാ​ർ​ഷി​ക​രം​ഗ​ത്തി​ന് ഗു​ണ​ക​ര​മാ​യ ന​വീ​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും.

error: Content is protected !!