പൂഞ്ഞാറിലെ യു.ഡി.എഫ്. സ്ഥാനാർഥി ടോമി കല്ലാനിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മുണ്ടക്കയത്ത് ആവേശക്കടൽ ..
മുണ്ടക്കയം: ഭരണത്തിലേറാൻ സി.പി.എം.-ബി.ജെ.പി. കൂട്ടുകെട്ടെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. യു.ഡി.എഫ്. സ്ഥാനാർഥി ടോമി കല്ലാനിയുടെ പൂഞ്ഞാർ നിയോജകമണ്ഡലം തെരഞ്ഞടുപ്പ് കൺവെൻഷൻ മുണ്ടക്കയത്ത് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്ന മോദിക്കും സംസ്ഥാനം ഭരിക്കുന്ന പിണറായി സർക്കാരിനുമെതിരെയുള്ള വിധിയെഴുത്താവും തിരഞ്ഞെടുപ്പ് എന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി.ക്ക് അഞ്ചു സീറ്റു നേടാന്‍ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതിനു പിന്നില്‍ വന്‍ ഗൂഢാലോചനയാണ് നടക്കുന്നത്. ഇത് പൊതു ജനത്തിനു മുന്നില്‍ പറഞ്ഞത് കോണ്‍ഗ്രസ് നേതാക്കളല്ല. മറിച്ച് ആര്‍.എസ്.എസ്.നേതാവായ ബാലശങ്കറാണ്. അനുഭവസ്ഥനായ അദ്ദേഹത്തിന്റെ ദു:ഖ അനുഭവമാണ് ഇതിലൂടെ വ്യക്തമായത്. അധികാരത്തിനായി സാമുദായിക സൗഹാര്‍ദ്ദം തകര്‍ത്തിരിക്കുകയാണ്. വിശ്വാസികളെ വെല്ലുവിളിക്കുന്ന പിണറായിക്കെതിരെ ശക്തമായ നിലപാട് വിശ്വാസ സമൂഹം സ്വീകരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് റോയി മാത്യു കപ്പലുമാക്കല്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ആന്റോ ആന്റണി എം.പി, കെ.സി.ജോസഫ്.എം.എല്‍.എ. ,മുന്‍ എം.പി.മാരായ പി.സി.തോമസ്, ജോയ് ഏബ്രഹാം, നേതാക്കളായ കുര്യന്‍ ജോയ്, പി.എം.എ.സലാം, സജി മഞ്ഞകടമ്പന്‍, ടി.സി.അരുണ്‍, അസീസ് ബഡായില്‍, ജോമോന്‍ മാത്യു, തമ്പി, മുഹമ്മദ് ഇല്യാസ്, മജു പുളിക്കല്‍, നൗഷാദ് ഇല്ലിക്കല്‍, ജോമോന്‍ ഐക്കര, സുഹറ അബ്ദുല്‍,ഏ ഖാദര്‍, പ്രകാശ് പുളിക്കല്‍, കെ.കെ.ജനാര്‍ധനന്‍, മറിയാമ്മ ജോസഫ്, ജോസ് കൊച്ചുപുര, സന്ധ്യ വിനോദ്, എന്നിവര്‍ സംസാരിച്ചു.
സമ്മേളനത്തിനുമുന്‍പ് കോസ് വെ ജങ്ഷനില്‍ നിന്നും ആയിരകണക്കിനാളുകള്‍ പങ്കെടുത്ത റോഡ്‌ഷോയും നടന്നു.